city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് ക്രിസ്ത്യന്‍ പള്ളിയിലെ കവര്‍ച്ച: മോഷ്ടാവിന്റെ ചിത്രങ്ങള്‍ 8 സിസിടിവി ക്യാമറകളില്‍ കുടുങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.06.2016) പടന്നക്കാട്ടെ ക്രിസ്ത്യന്‍ പള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പടന്നക്കാട് നല്ലിടയന്‍ പള്ളിയിലെ ഭണ്ഡാരം തകര്‍ത്ത് 10,000 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. പള്ളിയില്‍ സ്ഥാപിച്ച 16 സിസിടിവി ക്യാമറകളില്‍ എട്ടെണ്ണത്തിലും മോഷ്ടാവിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അതേ സമയം മോഷ്ടാവ് ആര് എന്നത് സംബന്ധിച്ച് വ്യക്തത കൈവരുന്ന ചിത്രങ്ങളല്ല പതിഞ്ഞിരിക്കുന്നത്. എങ്കിലും ചില അടയാളങ്ങള്‍ വെച്ച് മോഷ്ടാവിനെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

പ്രൊഫഷണല്‍ മോഷ്ടാവല്ല ഭണ്ഡാരം കവര്‍ന്നതെന്ന് ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്ന ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. പള്ളി വികാരി ഫാദര്‍ ഷിന്റോ ആലപ്പാട്ടിന്റെ പരാതി പ്രകാരമാണ് പള്ളിയിലെ ഭണ്ഡാരക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഹോസ് ദുര്‍ഗ് പോലീസ് കേസെടുത്തത്.

പള്ളിക്ക് പുറത്തെ കുരിശടിയില്‍ സ്ഥാപിച്ച ഭണ്ഡാരം തകര്‍ക്കാനും ശ്രമം നടന്നിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് മോഷ്ടാവ് കവര്‍ച്ചയ്‌ക്കെത്തിയത്. ഹോസ് ദുര്‍ഗ് അഡീഷണല്‍ എസ് ഐ സി ദാമോധരന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. കാസര്‍കോട്ട് നിന്ന് വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന പള്ളിയിലെത്തി പരിശോധന നടത്തിയിരുന്നു. മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ഒമ്പതോളം വിരലടയാളങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിന് മുമ്പും ഈ പള്ളിയില്‍ കവര്‍ച്ച നടന്നിരുന്നു. നിരവധി തവണയാണ് ഇവിടത്തെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടത്.

ഈ സാഹചര്യത്തിലാണ് പള്ളിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.
പടന്നക്കാട് ക്രിസ്ത്യന്‍ പള്ളിയിലെ കവര്‍ച്ച: മോഷ്ടാവിന്റെ ചിത്രങ്ങള്‍ 8 സിസിടിവി ക്യാമറകളില്‍ കുടുങ്ങി


Keywords: Kasaragod, Kanhangad, Palli, Accuse, Police, Checking, Case, Hosdurg, CCTV, Complaint, Pictures.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia