പടന്നയില്‍ യു.ഡി.എഫ് സീറ്റ് ധാരണയിലെത്തി, എട്ടില്‍ കോണ്‍ഗ്രസും എഴില്‍ ലീഗും
Oct 12, 2015, 22:48 IST
കോണ്‍ഗ്രസ് നേതാവ് മണ്ഡലം ഭാരവാഹിത്വം രാജിവച്ചു
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/10/2015) സീറ്റു വിഭജനം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്ന പടന്നയിലെ യു.ഡി.എഫില്‍ ധാരണയായി. എന്നാല്‍ ജനറല്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നേതൃത്വത്തിന് രാജി നല്‍കി. ധാരണ പ്രകാരം 15 വാര്‍ഡുകളില്‍ എട്ടെണ്ണത്തില്‍ കോണ്‍ഗ്രസും ഏഴെണ്ണത്തില്‍ മുസ്ലിം ലീഗും മത്സരിക്കും.
പടന്ന വില്ലേജില്‍ ജയ സാധ്യതയുള്ള ഒരു ജനറല്‍ സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തട്ടിയായിരുന്നു സീറ്റു വിഭജനം തര്‍ക്കത്തിലായത്. എന്നാല്‍ ജനറല്‍ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള നീക്കുപോക്കിന് നില്‍ക്കേണ്ടെന്ന് ലീഗ് നേതൃത്വം നിലപാടെടുത്തതോടെ ചര്‍ച്ച നീണ്ടു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒടുവില്‍ ധാരണയായത്.
കോണ്‍ഗ്രസിന് ജനറല്‍ സീറ്റിനു പകരം രണ്ടാം വാര്‍ഡായ വനിതാ സംവരണ സീറ്റ് നല്‍കാമെന്നും ഭരണം ലഭിച്ചാല്‍ വികസന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നല്‍കാമെന്നുമാണ് ധാരണ. ഇതു പ്രകാരം പട്ടികജാതി സംവരണ വാര്‍ഡായ ഓരി, ഉദിനൂര്‍ വില്ലേജില്‍പ്പെട്ട ഏഴ്, എട്ട്, ഒമ്പത്, 10, 11,12 എന്നിവിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കും. ഇതില്‍ മൂന്നു സീറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ജയസാധ്യതയുള്ള 10-ാം വാര്‍ഡില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.സി റഷീദ, 12 ല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ ടി.കെ സുബൈദ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. പുതുതായി ലഭിച്ച രണ്ടില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള യോഗം വിളിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി നേരത്തേ അംഗമായിരുന്ന പി.സി. ഫൗസിയയെയാണ് പരിഗണിക്കുന്നത്. മുന്‍ അംഗം ടി.കെ.പി. ഷാഹിദയും മത്സരിക്കും.
കെ. ഹുസൈനാര്‍ കുഞ്ഞി, ജനറല്‍ സീറ്റില്‍ മുന്‍ അംഗമായ പി.വി മുഹമ്മദ് അസ്ലം, ടി.പി. മുത്തലിബ് എന്നിവരാണ് പരിഗണിക്കപ്പെടുന്നവര്‍. അതേ സമയം കോണ്‍ഗ്രസിന് പടന്ന വില്ലേജില്‍ ജനറല്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നേതൃത്വത്തിന് രാജി നല്‍കിയത്. രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമം ഉന്നത നേതാക്കള്‍ നടത്തുന്നുണ്ട്.

Keywords : Congress, Padanna, CPM, Muslim-league, Election-2015, Seat, Meeting.