പടന്ന ഗ്രാമ പഞ്ചായത്തംഗം അസുഖത്തെ തുടര്‍ന്ന് മരിച്ചു
Dec 3, 2014, 12:50 IST
പടന്ന: (www.kasargodvartha.com 03.12.2014) പടന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പടന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ അഴിത്തല-ഓരി വാര്‍ഡ് മെമ്പര്‍ കെ.പി. റിജു (42) ആണ് മരിച്ചത്. അഴിത്തലയിലെ ചന്ദ്രന്റെ ഭാര്യയാണ്. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഉച്ചയോടെ അഴിത്തലയിലെത്തിച്ച് സംസ്‌ക്കരിച്ചു. രണ്ട് മക്കളുണ്ട്. മെമ്പറുടെ മരണത്തെതുടര്‍ന്ന് പടന്ന പഞ്ചായത്ത് ഓഫീസിന് ബുധനാഴ്ച അവധി നല്‍കി.