കാത്തിരിപ്പിനൊടുവില്‍ പടാങ്കോട് പാലം നിര്‍മാണം പൂര്‍ത്തിയായി
Dec 14, 2014, 16:34 IST
അമ്പലത്തറ: (www.kasargodvartha.com 14.12.2014) വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൊടവലം പടാങ്കോട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇരുകരമുട്ടാന്‍ സൗകര്യമില്ലാതെയും വാഹനസൗകര്യങ്ങളില്ലാതെയും യാത്രാദുരിതമനുഭവിച്ച കൊടവലത്തുകാര്‍ക്ക് ഇപ്പോള്‍ ആഹ്ലാദം അലതല്ലുകയാണ്.
17 മീറ്റര്‍ നീളമുള്ള പാലത്തിന് 1.25 കോടി രൂപയായിരുന്നു നിര്‍മാണ ചിലവ്. 300 മീറ്റര്‍ നീളത്തില്‍ ഇരുഭാഗത്തുമായി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. അനുബന്ധ റോഡിന്റെ നിര്‍മാണ പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മാവുങ്കാല്‍ പാണത്തൂര്‍ റോഡിനെയും കൊടവലം പുല്ലൂര്‍ റോഡിനെയുമാണ് പടാങ്കോട് പാലം ബന്ധിപ്പിക്കുന്നത്.
പെരിയയില്‍ നിന്ന് അമ്പലത്തറയിലെക്ക് ഈ പാലം വഴി യാത്രചെയ്യുന്നവര്‍ക്ക് 10 കിലോമീറ്റര്‍ ലാഭിക്കാനാകും. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കുകയായിരുന്നു. തികച്ചും കാര്‍ഷിക ഗ്രാമമായ കൊടവലത്തിന്റെ വികസനത്തിന് തുടക്കമാവുന്ന പാലമാണ് യാഥാര്‍ഥ്യമാവുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bridge, Kasaragod, Kerala, Ambalathara, Natives, Padangod, MLA, Kunhiraman.
Advertisement: