സി. ബാലന്‍ അവധിയില്‍; പി. രാഘവന് ബേഡകം ഏരിയാ സെക്രട്ടറിയുടെ ചുമതല
Sep 23, 2014, 16:13 IST
കാസര്‍കോട്: (www.kasargodvartha.com 23.09.2014) സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി ചുമതലയില്‍ നിന്നും സി. ബാലന്‍ അവധിയെടുത്തതിനാല്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി. രാഘവന്‍ ഏരിയാ സെക്രട്ടറിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഏരിയാ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചത് സംഘടനാ നടപടിയുടെ ഭാഗമായല്ല. എം. അനന്തന്റെ അധ്യക്ഷതയില്‍ കുറ്റിക്കോലില്‍ ചേര്‍ന്ന ബേഡകം ഏരിയാകമ്മിറ്റിയോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി.
കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ എം.പി, സംസ്ഥാന കമ്മിറ്റിയംഗം എ.കെ നാരായണന്‍, ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം പി. രാഘവന്‍, ജില്ലാകമ്മിറ്റിയംഗം ടി. അപ്പ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബേഡകം ഏരിയയലെ പാര്‍ട്ടി ഐക്യത്തെ സംരക്ഷിച്ച് സംഘടനാ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി നടത്തിവരുന്ന ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കാനും തീരുമാനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും പാര്‍ട്ടി അംഗങ്ങളോടും അനുഭാവികളോടും സഹായാത്രികരോടും സി.പി.എം അഭ്യര്‍ത്ഥിച്ചു.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പാര്‍ട്ടി ശത്രുക്കളും ചില മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തുന്ന നുണപ്രചാരണങ്ങളെ തള്ളി, പാര്‍ട്ടിയുടെയും വര്‍ഗ ബഹുജനസംഘടനകളുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.