city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി. കരുണാകരന്റെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയായി

മഞ്ചേശ്വരം:(www.kasargodvartha.com 07.04.2014) പി. കരുണാകരന്റെ രണ്ടാംഘട്ട പര്യടനം കാസര്‍കോട്ടും മഞ്ചേശ്വരത്തും നടന്നു. റെക്കോഡ് ഭൂരിപക്ഷം പ്രതീക്ഷിച്ച് മുന്നേറുന്ന പി കരുണാകരനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസില്‍നിന്നും മുസ്ലിംലീഗില്‍നിന്നും രാജിവച്ചവരും മുന്‍ നിരയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ജനദ്രോഹവും ലീഗിന്റെ ന്യൂനപക്ഷ വഞ്ചനയും ഇനിയും ക്ഷമിക്കാനാകില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തില്‍ മലങ്കരയില്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തിയാണ് മൈതാനം അബ്ദുല്ലയുടെ നേതൃത്വത്തില്‍ വിവിധ കുടുംബങ്ങളിലെ നൂറോളംപേര്‍ ലീഗ് വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് പി കരുണാകരനെ സ്വീകരിക്കാനെത്തിയത്. ഇവരെ സ്ഥാനാര്‍ഥി രക്തഹാരമണിയിച്ച് സ്വീകരിച്ചു.

എന്‍ഡോസള്‍ഫാന്‍ നാശം വിതച്ച എന്‍മകജെ പഞ്ചായത്തിലെ വാണിനഗറിലായിരുന്നു ആദ്യ സ്വീകരണം. ഗ്രാമീണതയുടെ ശാലീനതയും നാട്ടിന്‍പുറത്തിന്റെ സൗന്ദര്യവും സമ്മേളിച്ചു നില്‍ക്കുന്ന ഇവിടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും രക്തഹാരമണിയിച്ചും പ്രവര്‍ത്തകരും നാട്ടുകാരും ആവേശത്തോടെ വികസന നായകനെ വരവേറ്റു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തുണയായി ദുരിതബാധിത മേഖലയില്‍ പി കരുണാകരന്‍ ഇടപെട്ട് നടപ്പാക്കിയ 220 കോടിയുടെ നബാര്‍ഡ് പദ്ധതികളില്‍ എന്‍മകജെ പഞ്ചായത്തിനും സഹായം ലഭിച്ചിട്ടുണ്ട്. ബന്‍പത്തടുക്കയില്‍ പടക്കം പൊട്ടിച്ചും ബാന്‍ഡ് വാദ്യങ്ങളോടെയും സ്വീകരണം. പള്ളത്ത് അന്തരീക്ഷം കത്തിജ്വലിക്കുമ്പോഴും അതിനെ വെല്ലുന്ന ആവേശത്തിരയിളക്കത്തിലാണ് പ്രദേശം.

ധര്‍മത്തടുക്ക, പെര്‍മുദെ, ജോഡ്കല്‍ എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് നരസന്ന കോളനിയില്‍ എംപി ഫണ്ടില്‍ അനുവദിച്ച കുടിവെള്ള പദ്ധതി സന്ദര്‍ശിച്ചു. നാടിന് വലിയ ആശ്വാസമായ പദ്ധതിക്ക് മുന്നിലെത്തുമ്പോള്‍ കോളനിവാസികള്‍ നല്‍കിയത് സ്‌നേഹോഷ്മള സ്വീകരണം. കനത്ത ചൂടില്‍ ആശ്വാസവുമായി വഴിയോരങ്ങളില്‍ സ്ഥാനാര്‍ഥിക്കും കൂടെയുള്ളവര്‍ക്കും സര്‍ബത്തുമായി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. ലാല്‍ബാഗ്, മുളിഗദെ, കുരുടപദവ്, ഗുവൈദ പടുപ്പ് എന്നിവിടങ്ങളില്‍ വന്‍ജനക്കൂട്ടമായിരുന്നു.

ഭക്ഷണം കഴിഞ്ഞ് ബാക്രവയല്‍, സുള്ള്യമെ എന്നിവിടങ്ങളില്‍ സ്വീകരണം. പൊയ്യയില്‍ ഹിതേഷും അക്ഷന്തും സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത് യക്ഷഗാന വേഷത്തില്‍. വ്യത്യസ്തമായ സ്വീകരണം കാഴ്ചയുടെ നവ്യതയും ആവേശവുമായി. ചികുറുപാദെ, മജ്‌വയല്‍, ഹൊസങ്കടി, ഉപ്പള ടൗണ്‍, ബേക്കൂര്‍, കുക്കാര്‍, അരിക്കാടി ജങ്ഷന്‍ എന്നിടങ്ങളില്‍ ഉജ്വല സ്വീകരണം. ആരിക്കാടി കടവത്ത്, കോയിപ്പാടി കടപ്പുറം, കുമ്പള ടൗണ്‍, ശാന്തിപ്പള്ളം, ബദരിയ നഗര്‍, പേരാല്‍ എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി മൊഗ്രാലില്‍ സമാപിക്കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ ലോക്‌സഭ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയായി.

വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ സി എച്ച് കുഞ്ഞമ്പു, ബി വി രാജന്‍, അബ്ദുല്ല മൊഗ്രാല്‍, രാമകൃഷ്ണ കടമ്പാര്‍, ചന്ദ്രനായ്ക്, കെ ആര്‍ ജയാനന്ദ, പി ജനാര്‍ദനന്‍, പി രഘുദേവന്‍, കെ രാജ്‌മോഹന്‍, പി പ്രകാശന്‍, ബേബിഷെട്ടി, കെ ശാലിനി, സുജാത റൈ, കെ സബീഷ്, പി പി സിദിന്‍ എന്നിവര്‍ സംസാരിച്ചു.


പി. കരുണാകരന്റെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയായി

പി. കരുണാകരന്റെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയായി

പി. കരുണാകരന്റെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Manjeshwaram, P.Karunakaran-MP, LDF, Election-2014, Endosulfan, P Karunakaran's propaganda: Second phase completed in Manjeswaram and Kasaragod.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia