city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊ­ഗ്രാല്‍­പു­ത്തൂര്‍ ദു­രി­ത­ബാ­ധി­ത­രു­ടെ ആ­വ­ശ്യ­ങ്ങള്‍ പ­രി­ഗ­ണിക്കും: എം.പി

മൊ­ഗ്രാല്‍­പു­ത്തൂര്‍ ദു­രി­ത­ബാ­ധി­ത­രു­ടെ ആ­വ­ശ്യ­ങ്ങള്‍ പ­രി­ഗ­ണിക്കും: എം.പി
മൊ­ഗ്രാല്‍­പു­ത്തൂര്‍: സെ­പ്­തംബര്‍ 15ന് ചേ­രു­ന്ന എന്‍­ഡോ­സള്‍­ഫാന്‍ സെല്ലി­ന്റെ പ്രധാ­ന അ­ജ­ണ്ട­യായി­ മൊ­ഗ്രാല്‍പു­ത്തൂ­രി­ലെ ദു­രി­ത­ബാ­ധി­ത­രു­ടെ പ്ര­ശ്‌­ന­ങ്ങള്‍ ഉള്‍­പെ­ടു­ത്തു­മെ­ന്ന് പി. ക­രു­ണാ­ക­രന്‍ എം.പി. പ­റഞ്ഞു. മൊ­ഗ്രാല്‍ പു­ത്തൂര്‍ പ­ഞ്ചാ­യ­ത്തി­ലെ ദു­രി­ത­ബാ­ധിത­രെ സ­ന്ദര്‍­ശിച്ച­തി­നു­ശേ­ഷം മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യി­രു­ന്നു എം.പി.

അ­ടു­ത്ത­യാഴ്­ച മു­ഖ്യ­മ­ന്ത്രി­യെ നേ­രി­ട്ട് ക­ണ്ട് പ­ശ്‌­ന­ങ്ങള്‍ ശ്ര­ദ്ധ­യില്‍പെ­ടു­ത്തു­മെ­ന്നും എം.പി. കൂ­ട്ടി­ച്ചേര്‍ത്തു. എം.പി. ഫ­ണ്ടില്‍ നിന്നും പ്ര­ത്യേ­ക പ­ദ്ധ­തി­കള്‍ മൊ­ഗ്രാല്‍പു­ത്തൂ­രില്‍ ന­ട­പ്പി­ലാ­ക്കും. മൊ­ഗ്രാല്‍പു­ത്തൂര്‍ പി.എ­ച്ച്.സി­യില്‍ കൂ­ടു­തല്‍ ഡോ­ക്ടര്‍­മാ­രെ നി­യ­മി­ച്ച് സി.എ­ച്ച്.സി. ആ­യി ഉ­യര്‍­ത്ത­ണം. എന്‍­ഡോ­സള്‍­ഫാന്‍ മേ­ഖ­ല­യെക്കാ­ള്‍ ഗൗ­ര­വമാ­യ പ്ര­ശ്‌­ന­മാ­ണ് മൊ­ഗ്രാല്‍­പു­ത്തൂ­രി­ലേ­തെ­ന്ന് എം.പി. പ­റ­ഞ്ഞു. ­പരി­യാ­രം, കോ­ഴി­ക്കോട്, മണി­പ്പാല്‍ എ­ന്നി­വി­ട­ങ്ങ­ളി­ലെ വി­ദ­ഗ്­ദ്ധ­സം­ഘം മൊ­ഗ്രാല്‍­പു­ത്തൂ­രില്‍ സ­ന്ദര്‍­ശി­ക്ക­ണ­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെ­ട്ടു.

ബ്ലോ­ക്ക് പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് മും­താ­സ് ശു­ക്കൂര്‍, പ­ഞ്ച­യാ­ത്ത് പ്ര­സിഡന്റ് നജ്മ അ­ബ്ദുല്‍ ഖാദര്‍, വൈ­സ് പ്ര­സിഡന്റ് ഗ­ഫൂര്‍ ചേ­ര­ങ്കൈ, സ്റ്റാന്‍­ഡിം­ഗ് ക­മ്മി­റ്റി ചെ­യര്‍­മാന്‍­മാരാ­യ സുഹ്‌­റ ക­രീം, എ­സ്.എം. റ­ഫീ­ഖ് ഹാജി, മെ­ഡിക്കല്‍ ഓ­ഫീ­സര്‍ ഡോ. സി.എം. കാ­യിഞ്ഞി, പ­ഞ്ചായ­ത്ത് അം­ഗ­ങ്ങളാ­യ ഉ­മേ­ഷ് ക­ട­പ്പുറം, മു­ജീ­ബ് ക­മ്പാര്‍, ഉ­ദ­യാ­ന­ന്ത, ഉ­സ്­മാന്‍ കല്ല­ങ്കൈ, ഹെല്‍­ത്ത് ഇ­സ്‌­പെ­ക്ടര്‍ ജോയി, പ­ഞ്ചായ­ത്ത് സെ­ക്രട്ട­റി എസ്. ക­ണ്ണന്‍ നായര്‍, എ.ബി. കു­ഞ്ഞാമു, സി. രാ­മ­കൃ­ഷ്­ണന്‍ മാ­സറ്റര്‍, മാ­ഹിന്‍­കു­ന്നില്‍ എ­ന്നി­വര്‍ എം.പി­യോ­ടൊ­പ്പം ഉ­ണ്ടാ­യി­രുന്നു. കു­ന്നില്‍, എ­ട­ച്ചേരി, ക­മ്പാര്‍ തു­ടങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലെ ദു­രി­ത­ബാ­ധിത­രെ അ­ദ്ദേ­ഹം സ­ന്ദര്‍ശി­ച്ചു.

നേര­ത്തെ മ­ന്ത്രി­മാരാ­യ പി.കെ. അ­ബ്ദുര്‍ റബ്ബ്, എം.കെ. മു­നീര്‍, ജില്ലാ ക­ല­ക്ട­റാ­യി­രു­ന്ന വി.എം. ജി­തേ­ന്ദ്രന്‍, എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. എ­ന്നി­വര്‍ ദു­രി­ത­ബാ­ധിത­രെ സന്ദര്‍­ശി­ച്ചി­രുന്നു. സംസ്ഥാ­ന സര്‍­ക്കാ­റി­ന്റെ നിര്‍­ദേശ­ത്തെ തു­ടര്‍­ന്ന് ജില്ലാ ആ­രോ­ഗ്യ­വ­കു­പ്പ് അ­ധികൃ­ത­രു­ടെ നേതൃ­ത്വ­ത്തില്‍ പ­ഞ്ചായ­ത്ത് ത­ല­ത്തില്‍ വി­പു­ല­മാ­യ സര്‍­വെ ന­ട­ത്തി­വ­രി­ക­യാ­ണ്. വെ­ള്ളാ­യാഴ്ച വൈ­കി­ട്ട് മൂ­ന്ന് മ­ണി­ക്ക് പുതി­യ ജില്ലാ ക­ളക്ടര്‍ മു­ഹമ്മ­ദ് സ­ഗീ­റും, എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ.യും സ­ന്ദര്‍ശി­ക്കും.

Keywords:  Kasaragod, Mogral puthur, MP, P.Karunakaran-MP, Endosulfan, Oommen Chandy, MLA, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia