city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എംപി ഫണ്ട് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം - പി കരുണാകരന്‍ എം.പി

കാസര്‍കോട്: (www.kasargodvartha.com 25/05/2015)    പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നടപ്പാക്കുന്ന പദ്ധതികള്‍  സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് പി. കരുണാകരന്‍ എംപി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ എംപി ഫണ്ട് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റംഗങ്ങളുടെ  പ്രാദേശിക വികസനഫണ്ട് വിനിയോഗത്തിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി  പാലിക്കണം. പദ്ധതികള്‍ക്ക്  ഭരണാനുമതിയും സാങ്കേതികാനുമതിയും കൃത്യസമയത്ത് നേടണം.  എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിനും പൂര്‍ത്തിയായ പദ്ധതികളുടെ  ബില്ലുകള്‍ നല്‍കുന്നതിലുമുണ്ടാകുന്ന കാലതാമസമാണ് എംപി ഫണ്ട്  ചെലവഴിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത്.  15-ാം ലോകസഭയില്‍ 278 പദ്ധതികളില്‍ 276 പദ്ധതികളും പൂര്‍ത്തിയായി.  ഇതില്‍ 18 പദ്ധതികളുടെ   ബില്ലുകള്‍ സമര്‍പ്പിക്കാന്‍ അവശേഷിക്കുന്നു.  രണ്ടാഴ്ചയ്ക്കകം  ബില്ലുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഭരണാനുമതി  ലഭിച്ചാല്‍ 45ദിവസത്തിനകം  പദ്ധതി നിര്‍വ്വഹണമാരംഭിക്കണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുളളത്. ഇതു പാലിക്കാത്ത ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം.  

എംപി ഫണ്ട്  പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം - പി കരുണാകരന്‍ എം.പി 16-ാം ലോക്‌സഭയില്‍  2014-15 വര്‍ഷത്തില്‍ 106ഉം 2015-16 വര്‍ഷത്തില്‍ 59 പദ്ധതികളും ഉള്‍പ്പെടെ 165 പദ്ധതികളാണ് നിര്‍ദ്ദേശിച്ചത്.  ഇതില്‍ 72 പദ്ധതികള്‍ക്ക് അനുമതിയായി. ഇതില്‍ 30 ലക്ഷം  രൂപയുടെ  ആറു പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. 36.75 ശതമാനം തുക ചെലവഴിച്ചു. സി.പി നാരായണന്‍, എംപി അച്യുതന്‍, ഡോ. ജയശ്രീ എന്‌നീ രാജ്യസഭാ എംപിമാരുടെ പ്രവര്‍ത്തികളും അവലോകനം ചെയ്തു. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പദ്ധതി പുരോഗതി വിലയിരുത്തി.  ജില്ലാ പ്ലാനിംഗ് ഓഫീസറുടെ  ചുമതല വഹിക്കുന്ന കെ. ഗിരീഷ് കുമാര്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പുനായര്‍ വിവിധ വകുപ്പുകളുടെ നിര്‍വ്വഹണ ഉദ്യോഗ്സ്ഥര്‍ സംബന്ധിച്ചു. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia