പ്രവാസി വകുപ്പ് പുനഃസ്ഥാപിക്കണം: പി കരുണാകരന്‍ എം.പി
Jan 10, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2016) പുതുവര്‍ഷത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ മറ്റൊരു ജനവിരുദ്ധ നയമാണ് പ്രവാസി വകുപ്പ് വേണ്ടന്ന് വെച്ചതെന്ന് ലോകസഭയിലെ സിപിഎം നേതാവ് പി. കരുണാകരന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് പ്രവാസി വകുപ്പ് രൂപീകരിച്ചത്.
പരിമിതികള്‍ക്കകത്ത് നിന്നാണെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത വകുപ്പ് പ്രവസികള്‍ക്ക് അംഗീകാരമായിരുന്നു. പ്രവാസി ദിനത്തില്‍ തന്നെ കാരണമില്ലാതെ വകുപ്പിന്റെ പ്രവര്‍ത്തനം വേണ്ടന്ന് വെച്ചത് ശരിയായില്ല. വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കുന്നതോടെ പ്രവാസി വകുപ്പ് അപ്രത്യക്ഷമായിരിക്കുന്നു. ഇതില്‍ പ്രവാസികള്‍ക്ക് ആശങ്കയും പ്രതിഷേധവും ഉണ്ട്. തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും പി കരുണാകരന്‍ അഭ്യര്‍ത്ഥിച്ചു.
Keywords : Kasaragod, P. Karunakaran-MP, Narendra Modi Government.