city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എഐഡിഡബ്ല്യൂഎ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സംഘടന: പി കരുണാകരന്‍ എംപി

കാഞ്ഞങ്ങാട്:  (www.kasargodvartha.com 30.10.2016) കാസര്‍കോട് ജില്ലയില്‍ തന്നെയായിരിക്കണം ഇത്തവണത്തെ മഹിളാ സംസ്ഥാന സമ്മേളനമെന്ന മുന്‍കൂട്ടിയുള്ള യാതൊരു തീരുമാനവും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും, അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സംഘടനയാണെന്നും സ്വതന്ത്രമായെടുത്ത തീരുമാനം നടപ്പിലാക്കാന്‍ അവര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും, ആവശ്യമായി വന്നാല്‍ ചില സഹായങ്ങള്‍ മാത്രമെ പാര്‍ട്ടിക്കു ചെയ്തു കൊടുക്കേണ്ടതായുള്ളുവെന്നും പി കരുണാകന്‍ എംപി പറഞ്ഞു.

സിപിഎമ്മിന്റെ ജനപിന്തുണ ജില്ലയില്‍ കുറഞ്ഞു വരുന്നതിന്റെ വെളിച്ചത്തില്‍ ബോധപൂര്‍മാണോ സമ്മേളനം കാസര്‍കോട് ജില്ലയിലാക്കിയതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പി കരുണാകരന്‍ എംപി.

പോരാട്ടങ്ങളുടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ അയവിറക്കുന്ന മണ്ണാണ് കാഞ്ഞങ്ങാടിന്റേത്. മടിക്കൈയിലെ പാര്‍ട്ടി അന്നത്തെ ജന്മി ഭുപ്രഭുത്വത്തിനെതിരെ പടപൊരുതിയെന്നു മാത്രമല്ല, അതിനു ശേഷം നാളിതുവരേക്കും അവര്‍ പോരാട്ടത്തില്‍ തന്നെയാണ്. 1974ലെ അടിയന്തിരാവസ്ഥ കാലഘട്ടങ്ങളില്‍ നടന്ന ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയുള്ള സമരത്തില്‍ ഞാനടക്കം ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദനമേറ്റപ്പോള്‍ മോചിപ്പിക്കാന്‍ തെരുവിലേക്കിറങ്ങിയവരില്‍ മുമ്പന്തിയില്‍ പതാക ഏന്തി വന്നത് സ്ത്രീകളായിരുന്നു.

ഒരിക്കലും പിന്നോട്ടടിക്കാത്ത സമരപാരമ്പര്യം വെച്ചു പുലര്‍ത്തിയ നാടാണിത്. നെല്ലെടുപ്പു സമരത്തേയും, മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടിയും, കാവുമ്പായി , മുനയംകുന്ന് പൈവെളികയിലും മറ്റും സ്ത്രീകളുടെ പങ്കാളിത്തം നിര്‍ണായകമായിരുന്നു. പോലീസിന്റെ ഭീകരമായ മര്‍ദ്ദനമേറ്റ് പിടഞ്ഞപ്പോഴും ഒളിവില്‍ കഴിയുന്ന ഒരൊറ്റ സഖാവിന്റെ പോലും പേരോ സൂചനയോ നല്‍കാതെ ദേവയാനി പാര്‍ട്ടിയെ സംരക്ഷിച്ചിട്ടുണ്ട്. അങ്ങനെയുള്ള സമരപാരമ്പര്യമുള്ള ജില്ലയില്‍ അവര്‍ക്കായുള്ള സമ്മേളനം നടത്താന്‍ സ്വയം പ്രാപ്തി എന്നേ കൈവരിച്ചു കഴിഞ്ഞതാണ്.

രാഷ്ട്രീയമായി പാര്‍ട്ടി പിന്നോക്കം പോയി എന്ന നിങ്ങളുടെ വിലയിരുത്തലിലും ശരികേടുണ്ടെന്ന് എംപി പറഞ്ഞു. കെ സുധാകരന്‍ ഉദുമയില്‍ വന്ന് കടലാസു പുലിയായി തിരിച്ചു പോയി. ബിജെപി അക്കൗണ്ടു തുറക്കുന്നത് കാസര്‍കോട് ജില്ലയില്‍ നിന്നുമായിരിക്കും എന്ന് അവര്‍ വീമ്പിളക്കിയത് നടന്നില്ല. ജനം ഇപ്പോഴും മതേതര കാഴ്ചപ്പാടിനോടൊപ്പമാണെന്ന് തെളിയിക്കുന്ന തെരെഞ്ഞെടുപ്പാണ് കഴിഞ്ഞു പോയിട്ടുള്ളത്. അവിടെ നിങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ പാര്‍ട്ടി ആശങ്കയിലല്ല.

എഐഡിഡബ്ല്യൂഎ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സംഘടന: പി കരുണാകരന്‍ എംപിഒരു വിഭാഗത്തിന്റെ സമ്മേളനം നടക്കുമ്പോള്‍ അവിടെ ബഹുമുഖങ്ങളില്‍ ആകമാനം അതിന്റെ പ്രതിഫലനങ്ങളുണ്ടാകും. പാര്‍ട്ടി ആകെ ഉണരും.  രാഷ്ട്രീയമായ പുത്തന്‍ ഉണര്‍വ്വ് നാട്ടിലാകമാനം പ്രസരിക്കും. ഇത് കേവലം സ്വാഭാവികം മാത്രമാണ്. മഹിളാ സമ്മേള്ളനത്തിന്റെ ഭാഗമായി നടന്ന വിവിധ കലാസാംസ്‌കാരിക പരിപാടികളെ നിരീക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് ബോദ്ധ്യപ്പെടും. ഭീകരവാദ വര്‍ഗീയതയോടുള്ള അമിത വികാരം, പകല്‍ മാത്രമല്ല, രാവുകളും നമുക്കു സ്വന്തമാക്കണമെന്ന ബോധം വളര്‍ത്തിയെടുക്കുക, കലയും കായികവും നമുക്കു കുടി ഉള്ളതാക്കി സമുഹത്തെ ആകെ ഉണര്‍ത്താന്‍ മഹിളകള്‍ക്ക് സാധിക്കുമെന്നും അനുബന്ധ പരിപാടികളുടെ പങ്കാളിത്തം തെളിയിക്കുകയാണല്ലോ. അത് ആത്യന്തികമായി പാര്‍ട്ടിക്ക് വളര്‍ച്ച വരുത്തും. വൈവിദ്ധ്യങ്ങളിലുടെയാണ് സമ്മേളന പ്രചരണങ്ങള്‍ നടന്നു വരുന്നത്. കൊടി നിശിപ്പിക്കല്‍ അടക്കം അങ്ങിങ്ങായി ചുരുക്കം ചില പ്രതിരോധങ്ങള്‍ ഉണ്ട് എന്നത് ഒഴിച്ചാല്‍ അന്തരീക്ഷം വളരെ ശാന്തമാണ്. നാടിന്റെ സംസ്‌കൃതിയെ ബലപ്പെടുത്തുന്നതിനു കൂടിയുള്ള പ്രചരണ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുന്ന സ്ത്രീകള്‍ അതൊന്നും ഇവിടെ കാര്യമാക്കുന്നില്ല. ചരിത്രപരമായ കാരണങ്ങളാല്‍ പ്രസക്തമായതു കൊണ്ടു മാത്രമാണോ സമ്മേളനം വടക്കന്‍ ജില്ലയിലേക്ക് കടന്നു വരാന്‍ കാരണമായതെന്നും, അതല്ല രാഷ്ട്രീയ കാരണങ്ങളാലാണോ എന്ന ചോദ്യത്തിന് പി കരുണാകരന്‍ എംപി മറുപടി ഇങ്ങനെയായിരുന്നു.

സാമ്പത്തിക സ്രോതസുകള്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിന്നും പിരിച്ചെടുത്തും, അവരവരുടെ വീടുകളില്‍ തന്നെ പ്രതിനിധികളെ പാര്‍പ്പിച്ചും, ഉല്‍പ്പന്ന പിരിവു നടത്തിയും സമ്മേളന ചിലവുകള്‍ സ്വയാര്‍ജ്ജിതങ്ങളാണ്. മതനിരപേക്ഷ കാഴ്ച്ചപ്പാടുകളില്‍ നിന്നും പതുക്കെ പതുക്കെ മാറി നിന്ന് ഘട്ടം ഘട്ടമായി മതാധിഷ്ടിത കീഴ് വഴക്ക ആചാര വിശ്വാസങ്ങളിലേക്ക് ജനങ്ങളെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താന്‍ ഈ സമ്മേളനത്തിലുടെ ശ്രമം ഉണ്ടാകുമോ എന്ന ചോദ്യത്തെ അദ്ദേഹം നിരാകരിച്ചു.

Keywords:  Kanhangad, kasaragod, Conference, Mahila-association, P.Karunakaran-MP, CPM, Women, Madikai, Political party, AIDWA

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia