റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം: എത്താന്‍ കഴിയാതിരുന്നത് ഡല്‍ഹിയില്‍ യോഗം ഉള്ളതിനാല്‍: എം.പി
Nov 17, 2014, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2014) ഡല്‍ഹിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പാര്‍ലിമെന്റ് കമ്മിറ്റി യോഗം നടക്കുന്നതിനാലാണു സതേണ്‍ റെയിവെ ജനറല്‍ മാനേജരുടെ സന്ദര്‍ശനവേളയില്‍ എത്താന്‍കഴിയാതിരുന്നതെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു. മണ്ഡലത്തിന്റെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട സമഗ്രരേഖ ജനറല്‍ മാനേജര്‍ക്കും, കേന്ദ്ര റെയില്‍വെ മന്ത്രിക്കും കേരളത്തില്‍ റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്യുന്ന സംസ്ഥാന മന്ത്രി ആര്യാടന്‍ മുഹമ്മദിനും മുന്‍കൂട്ടിതന്നെ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും എം.പി വിശദീകരണ കുറിപ്പില്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ 19 നു തിരുവനന്തപുരത്തു നടക്കുന്ന റെയില്‍വെ ചര്‍ച്ചയുടെ അജണ്ടാകുറിപ്പില്‍ ഇത് അച്ചടിച്ചുവന്നിട്ടുണ്ട്. 22 നു ജനറല്‍ മാനേജരുമായി എം.പി മാരുടെ യോഗവും തിരുവനന്തപുരത്തു നടക്കുന്നുണ്ട്. ഈ രണ്ടു യോഗത്തിലും എം.പി എന്ന നിലയില്‍ പങ്കെടുക്കുന്നുമുണ്ട്. സന്ദര്‍ശന ദിവസംതന്നെ ഡല്‍ഹിയില്‍ യോഗം നടക്കുന്ന കാര്യം റെയിവെയെ നേരത്തെ അറിയിച്ചിരുന്നു. ജനറല്‍ മാനേജരുടെ വാര്‍ഷിക ഔദ്യോഗിക അവലോകനത്തിനായുള്ള സന്ദര്‍ശനമായിരുന്നു തിങ്കളാഴ്ച നടന്നത്.
ബജറ്റിലേക്കുള്‍പെടെ കൃത്യമായി റെയില്‍വെ വിഷയങ്ങള്‍ രേഖാമൂലം മുന്‍കൂട്ടിതന്നെ നല്‍കുകയും അജണ്ടയില്‍ ഉള്‍പെടുത്തുകയും നിശ്ചയിച്ച അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ചു വരുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്നും പി. കരുണാകരന്‍ എം.പി അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, P.Karunakaran-MP, Railway, Development project, Meeting, Controversy.
Advertisement: