city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫിന്റെ ബി ജെ പി സ്‌നേഹം തോല്‍വി ഭയന്ന്: പി കരുണാകരന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 08.05.2016) മഞ്ചേശ്വരത്തും കാസര്‍കോടും എല്‍ ഡി എഫ് മുന്നേറ്റത്തില്‍ തോല്‍വി ഉറപ്പായതിന്റെ വിഭ്രാന്തിയാണ് എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെന്ന് സിപി എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം പി പറഞ്ഞു. ഇരു മണ്ഡലത്തിലും എല്‍ ഡി എഫ് മികച്ച വിജയംനേടും.

പ്രചാരണത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലാണ്. പ്രചാരണ യോഗങ്ങളില്‍ വമ്പിച്ച ജനപങ്കാളിത്തമാണ്. യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും സിറ്റിങ് എം എല്‍ എമാര്‍ക്കെതിരെ ജനരോഷമുയര്‍ത്തുന്നു. ഇതോടെ യു ഡി എഫ് നേതാക്കള്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗം വലിയതോതില്‍ എല്‍ ഡി എഫിന് പിന്നില്‍ അണിനിരക്കുന്നുവെന്ന് തിരിച്ചറിഞ്ഞ യു ഡി എഫ് നേതാക്കള്‍ വെപ്രാളത്തിലാണ്. ഇതിനാലാണ് ഇവിടങ്ങളില്‍ യു ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരമെന്ന് പറയുന്നത്.

യു ഡി എഫിന്റെ ബി ജെ പി സ്‌നേഹം തോല്‍വി ഭയന്ന്: പി കരുണാകരന്‍ എം പി2006ലും ഇത്തരത്തില്‍ പ്രചാരണം നടത്തിയിട്ടും മഞ്ചേശ്വരത്ത് എല്‍ ഡി എഫ് ജയിച്ചു. യു ഡി എഫ് ബിജെപിക്ക് പിന്നില്‍ മൂന്നാമതായത് ഓര്‍ക്കണമെന്നും പി കരുണാകരന്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ചെലവഴിക്കാന്‍ പണമൊഴുകുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ ബാങ്കുകളില്‍നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഒരു ലക്ഷം കോടി രൂപ പിന്‍വലിച്ചതില്‍ റിസര്‍വ് ബാങ്ക് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കോര്‍പറേറ്റുകള്‍, റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ എന്നിവരില്‍നിന്ന് പിരിച്ച പണം ഇവിടങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ച് പിന്നീട് പിന്‍വലിച്ചെന്നാണ് വാര്‍ത്ത. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍തോതില്‍ പണമൊഴുക്കിയാണ് എന്‍ ഡി എയും യു ഡി എഫും പ്രചാരണം നടത്തുന്നത്. രേഖകളില്ലാതെ ലക്ഷക്കണക്കിന് രൂപയാണ് കേരള അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലും മറ്റും പിടികൂടുന്നത്. പണമൊഴുക്കി ജനവിധി അട്ടിമറിക്കാനുള്ള യു ഡി എഫ്, എന്‍ ഡി എ ശ്രമം വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും പി കരുണാകരന്‍ പ്രസ്താവിച്ചു.

Keywords : Kasaragod, UDF, Election 2016, P.Karunakaran-MP, BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia