പി. കരുണാകരന്‍ പര്യടനം തുടങ്ങിയത് എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച ഭൂമിയിലൂടെ
Mar 22, 2014, 17:08 IST
കാസര്‍കോട്: (kasargodvartha.com 22.03.2014)എന്‍ഡോസള്‍ഫാന്‍ വിഷപ്രയോഗത്തിന്റെ ഇരയായി വെള്ളിയാഴ്ച രാത്രി മരിച്ച പൊവ്വലിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും ആഇഷാബിയുടെയും മകന്‍ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. കരുണാകരന്‍ ശനിയാഴ്ചത്തെ പര്യടനം ആരംഭിച്ചത്. എ.കെ.ജിയുടെ ദിനാചരണത്തിന് പെരളശേരിയിലേക്ക് പോകാതെയാണ് പി. കരുണാകരന്‍ രാവിലെ ഷാഫിയുടെ വീട്ടിലെത്തി വീട്ടുകാരുടെ സങ്കടത്തില്‍ പങ്കുചേര്‍ന്നത്.
പിന്നീട് ബെള്ളൂര്‍ നാട്ടക്കല്‍ ചിപ്പറമ്പ് അണ്ഡ്വള കാനയിലെ രാജകുടുംബാംഗമായ ബല്ലാള്‍മാരുടെ വീട്ടിലേക്ക്. ഇവിടത്തുകാര്‍ക്ക് അക്കരെയിക്കരെ ബന്ധപ്പെടാന്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പാക്കുമെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം പാലിച്ച എല്‍.ഡി.എഫിന്റെ പ്രിയങ്കര സ്ഥാനാര്‍ഥിയെ വീണ്ടും പാര്‍ലമെന്റിലെത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെ രാജകുടുംബാംഗങ്ങളും സമീപവാസികളും ചേര്‍ന്ന് സ്വീകരിച്ചു.
വര്‍ഷങ്ങളായി ഒപ്പം നിന്നിട്ടും തങ്ങളുടെ ദുരിതം തിരിച്ചറിയാത്ത കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊപ്പം ഇനിയില്ലെന്നും പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തെ തിരിച്ചറിയാന്‍ വൈകിയെന്നും ബല്ലാള്‍ കുടുംബത്തിലെ ബാലകൃഷ്ണ ബല്ലാളും രാമചന്ദ്ര ബല്ലാളും പി കരുണാകരനെ ആശ്ലേഷിച്ച് പറഞ്ഞു. അവിടെനിന്ന് സിപിഐ എമ്മിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ എംപിയുമായിരുന്ന എം രാമണ്ണറൈയുടെ ഗാഡിഗുഡെയിലെ വീട്ടിലേക്ക്.
അദ്ദേഹത്തിന്റെ സഹധര്‍മിണി രാജീവി റൈ സ്‌നേഹാദരത്തോടെ സ്വീകരിച്ചു. പിന്നീട് തെയ്യംകെട്ട് നടക്കുന്ന കര്‍മംതോടി ബാര്‍ക്കോള്‍ രക്തേശ്വരി മഹാവിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത്. അവിടെ നൂറുകണക്കിനാളുകളോട് വോട്ടഭ്യര്‍ഥിച്ച് ആലമ്പാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിലേക്ക്. ജീവനക്കാരോടും മറ്റും വോട്ടുതേടിയ ശേഷം ചെങ്കള പഞ്ചായത്തിലെ പുതുമണ്ണ് പട്ടികജാതി കോളനിയിലേക്ക്. കോളനിവാസികള്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി. അവിടെനിന്ന് കാസര്‍കോട് കടപ്പുറത്തെത്തിയ പി കരുണാകരനെ മത്സ്യത്തൊഴിലാളികളും കാര്‍ണവന്മാരും ചേര്‍ന്ന് സ്വീകരിച്ചു. ഇവിടെനിന്ന് സീതാംഗോളി ഭെല്‍- ഇഎംഎല്‍ ജീവനക്കാരുടെ കുടുംബസംഗമത്തിനെത്തി വോട്ടഭ്യര്‍ഥിച്ച് ശനിയാഴ്ചത്തെ പര്യടനം പൂര്‍ത്തിയാക്കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Election-2014, election, P. Karunakaran-MP, LDF, Candidate.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍