അടിയന്തരാവസ്ഥ മുതലുള്ള രാഷ്ട്രീയ കൊലപാതകം അന്വേഷിക്കട്ടെ: പി കരുണാകരന്
May 12, 2012, 18:12 IST
കാസര്‍കോട്: 20 വര്‍ഷത്തേതു മാത്രമല്ല, അടിയന്തരാവസ്ഥ കാലഘട്ടം മുതലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി കരുണാകരന് എംപി ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ 20 വര്‍ഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാലിന്റെ ഒഞ്ചിയത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആത്മാര്‍ഥതയുണ്ടെങ്കില്‍ അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ കണ്ണൂര്‍ ജില്ലയിലും പുറത്തും നടന്ന ഇത്തരം സംഭവങ്ങളിന്മേല് നിഷ്പക്ഷ അന്വേഷണം നടത്താനാണ് കോണ്‍ഗ്രസും സര്‍ക്കാരും മുന്നോട്ടുവരേണ്ടത്. അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിനായി ഇത്തരം സംഭവങ്ങളെ ഉപയോഗപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണ്. നിഷ്ഠൂരമായ കൊലപാതങ്ങളെ ഒരുകാലത്തും സിപിഎം അനുകൂലിച്ചിട്ടില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, P. Karunakaran MP.