city-gold-ad-for-blogger

ആര്‍ എസ് എസ് - സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ബി ജെ പിയെന്ന് പി ജയരാജന്‍

ഉദുമ: (www.kasargodvartha.com 16.09.2017) ആര്‍ എസ് എസിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ബി ജെ പി സി പി എമ്മിനെതിരെയും എല്‍ ഡി എഫ് സര്‍ക്കാരിനെതിനെതിരെയും നുണപ്രചരണം നടത്തുന്നതെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പറഞ്ഞു. ഉദുമ മാങ്ങാട്ട് തിരുവോണ ദിവസം കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ നാലാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി മാങ്ങാട് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസ് - സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ബി ജെ പിയെന്ന് പി ജയരാജന്‍

കേരളത്തില്‍ കടന്നുകയറി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി സി പി എം പ്രവര്‍ത്തകരെ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി. എന്നിട്ടും സി പി എം തളര്‍ന്നില്ല. ഇതിനാലാണ് കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് ആക്രണമെന്ന് നുണ പ്രചരണം. ജനാധിപത്യപരമായി ഭരണം നടക്കുന്ന കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപെടുന്ന ബി ജെ പി ഇതാദ്യം നടപ്പാക്കേണ്ടത് കൊലപാതക പരമ്പര നടക്കുന്ന ബി ജെ പി ഭരണ സംസ്ഥാനങ്ങളിലാണ്. മത ആഘോഷത്തെ സി പി എം എതിര്‍ക്കുന്നില്ല. മത തീവ്രാദത്തെയാണ് ഏതിര്‍ക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു.

ഉദുമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു. മീത്തല്‍ മാങ്ങാട് കേന്ദ്രീകരിച്ച് പൊതുപ്രകടനം നടന്നു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പ്രഭാതഭേരിയോടെ പതാകയുയര്‍ത്തി പുഷ്പാര്‍ചന നടന്നു.

അനുസ്മരണ യോഗത്തില്‍ മധു മുതിയക്കാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, കെ സന്തോഷ് കുമാര്‍, എം കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, CPM, Programme, Inauguration, Mangad, BJP, RSS, Remembrance, P Jayarajan, MB Balakrishnan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia