city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ എസ് എസ് അക്രമിച്ചാല്‍ വരമ്പത്ത് നിന്നു തന്നെ സി പി എം കൂലി നല്‍കുന്നുണ്ടെന്ന് പി ജയരാജന്‍

അജാനൂര്‍: (www.kasargodvartha.com 24/09/2016) ആര്‍ എസ് എസ് അക്രമിച്ചാല്‍ സി പി എം വരമ്പത്ത് നിന്നു തന്നെ കൂലി നല്‍കുന്നുണ്ടെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടി പി ജയരാജന്‍ തുറന്നടിച്ചു. വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച അഴീക്കോടന്‍ അനുസ്മരമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

ആര്‍ എസ് എസ് - സി പി എം അക്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബീഡിതൊഴിലാളികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന സമീപനമായിരുന്നു തുടക്കത്തില്‍ നടന്നത്. ഗണേഷ് ബീഡി കമ്പനിക്ക് വേണ്ടി ആര്‍ എസ് എസ് കങ്കാണിപ്പണി നടത്തി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ 16-ാം വയസില്‍ തലശേരിയില്‍ വെച്ച് ആര്‍ എസ് എസുകാര്‍ തലതല്ലിപ്പൊളിച്ചു.

ആരേയും കൊല്ലാന്‍ പാടില്ലെന്ന സമീപനവും നിലപാടുമാണ് സി പി എമ്മിനുള്ളത്. ശോഭയാത്ര ആര്‍ക്കും സ്വന്തമായി അവകാശപ്പെട്ടതല്ല. സി പി എം ഒരു ദൈവവിശ്വാസികള്‍ക്കും എതിരല്ല. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഭക്തന്മാര്‍ പൂജകളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുക എന്നതാണ് സി പി എം നയം. ആര്‍ എസ് എസിന്റെ ശോഭയാത്ര മതഭ്രാന്തിയിലേക്ക് നയിക്കുന്നതാണ്.

ഇത് മതഭ്രാന്ത് ഘോഷയാത്രയാണ്. ബി ജെ പിയും കോണ്‍ഗ്രസിനെയും ഏറെ തൊടാതെയാണ് പി ജയരാജന്‍ ആര്‍ എസ് എസിനെതിരെ തന്റെ പ്രസംഗത്തില്‍ പ്രതികരിച്ചത്. ക്ലബ്ബ് പ്രസിഡണ്ടന്റ് കെ വി ജയന്‍ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാകമ്മിറ്റിയംഗം എം പൊക്ലന്‍ സമ്മാനദാനം നിര്‍വഹിച്ചു. പാര്‍ട്ടി ഏരിയാ സെക്രട്ടറി പി നാരായണന്‍, ഏരിയാ കമ്മിറ്റി അംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ഡോ. സി ബാലന്‍, ലോക്കല്‍ സെക്രട്ടറി എ വി സഞ്ജയന്‍, എം കറുത്തമ്പു എന്നിവര്‍ പ്രസംഗിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതവും കെ സുജിത്ത് നന്ദിയും പറഞ്ഞു.

ആര്‍ എസ് എസ് അക്രമിച്ചാല്‍ വരമ്പത്ത് നിന്നു തന്നെ സി പി എം കൂലി നല്‍കുന്നുണ്ടെന്ന് പി ജയരാജന്‍

Keywords: Kasaragod, Kerala, Ajanur, RSS, CPM, District, secretary, P Rajan, Azeekkod, Arts and Sports club, Conference, Inauguration, Ganeesh, Company, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia