Police | കാസർകോട് എഎസ്‌പിയായി പി ബാലകൃഷ്ണൻ നായരും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായി ടി ഉത്തംദാസും ചുമതലയേറ്റു
സ്ഥാനക്കയറ്റം ലഭിച്ചാണ് നിയമിതരായത്
കാസർകോട്: (KasargodVartha) കാസർകോട് എഎസ്‌പിയായി പി ബാലകൃഷ്ണൻ നായരും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായി ടി ഉത്തംദാസും ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ആയിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചാണ് കാസർകോട് എഎസ്‌പിയായി ബാലകൃഷ്ണൻ നായർ നിയമിതനായത്. ഉദുമ പാലക്കുന്ന് സ്വദേശിയാണ്.
കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച പി ബാലകൃഷ്ണന്‍ നായർ നേരത്തെ വളപട്ടണം, കണ്ണൂര്‍ ടൗണ്‍, സിറ്റി തുടങ്ങിയ സ്റ്റേഷനുകളില്‍ സി ഐയായും കണ്ണൂര്‍ എസിപിയായും കാഞ്ഞങ്ങാട്, കാസര്‍കോട്, തളിപ്പറമ്പ് ഡിവൈഎസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ടി ഉ ത്തംദാസ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് മേൽപറമ്പ് ഇൻസ്പെക്ടറായിരുന്നു. കണ്ണൂർ - കാസർകോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രിൻസിപൽ എസ്ഐയായും സ്റ്റേറ്റ് ഇന്റലിജൻസ്, മട്ടന്നൂർ, കൊച്ചി സിറ്റി, തൃപ്പൂണിത്തുറ, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി, ബേഡകം, മേൽപറമ്പ്, വയനാട് വൈത്തിരി എന്നിവിടങ്ങളിൽ സർകിൾ ഇൻസ്പെക്ടറായും ജോലി ചെയ്ത്‌തിരുന്നു.
പെരിയ പുല്ലൂർ കേളോത്ത് പരേതരായ അമ്പുകുഞ്ഞി - യശോദ ദമ്പതികളുടെ മകനാണ്. കേസന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഹോണർ ബഹുമതിക്ക് അർഹനായിട്ടുണ്ട്.