Police | പി ബാലകൃഷ്ണന്‍ നായര്‍ അഡിഷനല്‍ എസ് പി; സി കെ സുനില്‍ കുമാര്‍ കാസര്‍കോട്ടും വിവി മനോജ് ബേക്കലിലും ബാബു പെരിങ്ങേത്ത് കാഞ്ഞങ്ങാട്ടും ഡി വൈ എസ് പിമാര്‍
കാസര്‍കോട്: (KasargodVartha) ഉദുമയിലെ പി ബാലകൃഷ്ണന്‍ നായരെ ജില്ലയിലെ അഡിഷനല്‍ എസ് പിയായി നിയമിച്ചു. വിവി മനോജിനെ ബേക്കലിലും ബാബു പെരിങ്ങേത്തിനെ കാഞ്ഞങ്ങാട്ടും ഡി വൈ എസ് പിമാരായി നിയമിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഡി വൈ എസ് പിമാരെ മറ്റു ജില്ലകളിലേക്ക് മാറ്റിയത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് അഡീഷനല്‍ എസ് പിയായി നിയമിതനായത്. കാസര്‍കോട് ജില്ലക്കാരനായ കെ വി വേണുഗോപാലിനെ കണ്ണൂര്‍ അഡീഷനല്‍ എസ് പി ആയും എംപി വിനോദിനെ കണ്ണൂര്‍ റൂറല്‍ അഡീഷനല്‍ എസ് പി ആയും നിയമിച്ചിട്ടുണ്ട്.
സികെ സുനില്‍ കുമാറിനെ കാസര്‍കോട് ഡി വൈ എസ് പിയായി നിയമിച്ചു. ടി ഉത്തംദാസിനെ സ്ഥാനക്കയറ്റം നല്‍കി കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയി നിയമിച്ചു. വി പ്രേം സദനെ കാസര്‍കോട് എസ് എം എ എസ് ഡി വൈ എസ് പിയായും എം സുനില്‍ കുമാറിനെ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലും നിയമിച്ചു. ടി മധുസൂദനന്‍ നായരെയാണ് കാസര്‍കോട് വിജിലന്‍സിലെ പുതിയ ഡി വൈ എസ് പി യായി നിയമിച്ചത്.