പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ആയിരിക്കെ കാസര്‍കോട് ജില്ലയില്‍ നിന്നും മരണപ്പെടുന്ന രണ്ടാമത്തെ നേതാവ്
Oct 20, 2018, 22:23 IST
കാസര്‍കോട്: (www.kasargodvartha.com 20.10.2018) എംഎല്‍എ ആയിരിക്കെ കാസര്‍കോട് ജില്ലയില്‍ നിന്നും മരണപ്പെടുന്ന രണ്ടാമത്തെ നേതാവാണ് പി ബി അബ്ദുര്‍ റസാഖ്. 1978 ല്‍ കാസര്‍കോട് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന മുസ്ലീം ലീഗിന്റെ തന്നെ ടി എം ഇബ്രാഹിം എംഎല്‍എയും മരണപ്പെട്ടിരുന്നു. ചെര്‍ക്കളം അബ്ദുല്ല മരണപ്പെട്ട് മാസങ്ങള്‍ പിന്നിടുന്നതിനിടയില്‍ ജില്ലാ മുസ്ലീം ലീഗിന്റെ അമരക്കാരില്‍ പ്രധാനിയായ മറ്റൊരു നേതാവ് കൂടി വിടവാങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന് വലിയ വിടവുണ്ടാക്കും.
എംഎല്‍എ എന്ന നിലയിലും പാര്‍ട്ടി നേതാവ് എന്ന നിലയിലും പി ബി അബ്ദുര്‍ റസാഖ് ഉണ്ടാക്കിയെടുത്ത ജനസമ്മിതി വിലപ്പെട്ടതാണ്. ചെങ്കള പഞ്ചായത്തില്‍ നിന്നുള്ള രണ്ട് പ്രമുഖ നേതാക്കളാണ് മാസങ്ങള്‍ക്കുള്ളില്‍ വിടവാങ്ങിയിരിക്കുന്നത്. ചെങ്കള പഞ്ചായത്തില്‍ ഇത് പാര്‍ട്ടിക്ക് എങ്ങനെ മറികടക്കാന്‍ കഴിയുമെന്നതിനും കാത്തിരിക്കേണ്ടതുണ്ട്. പി ബിയുടെ ദേഹവിയോഗം അറിഞ്ഞത് മുതല്‍ നേതാക്കളുടെയും അണികളുടെയും സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ജനവിഭാഗങ്ങളും അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയിരുന്നു. അദ്ദേഹത്തിന്റെ ജനസ്വാധീനം എത്രത്തോളം ഉണ്ടെന്നതിനുള്ള തെളിവ് കൂടിയായിരുന്നു ഒഴുകി വന്ന ജനസാഗരം. ചെര്‍ക്കളം കാര്‍ക്കശ്യ രാഷട്രീയക്കാരനായിരുന്നെങ്കില്‍ പി ബി എളിമയുടെ രാഷ്ട്രീയമാണ് മുറുകെ പിടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: P B Abdul Razak MLA is the second person died as MLA from Kasaragod, Kasaragod, News, P.B. Abdul Razak, Death, MLA, T.M. Ibrahim