മഞ്ജുഷയുടെ തുളു നോവല്‍ ഓക്‌സ്ഫഡ് ഇംഗ്ലീഷില്‍ പുറത്തിറക്കും
Oct 15, 2012, 13:21 IST
കാസര്‍കോട്: മുള്ളേരിയ സ്വദേശിയായ മഞ്ജുഷ തുളു സാഹിത്യത്തില്‍ തയ്യാറാക്കിയ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഓക്‌സ്ഫഡ് പബ്ലിക്കേഷന്‍ പുറത്തിറക്കും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ എം.ഫില്‍ വിദ്യാര്‍ഥിനിയായ മഞ്ജുഷ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ തുളു സാഹിത്യ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ചെന്നൈയിലെ ഓക്‌സ്ഫഡ് പബ്ലിക്കേഷനാണ് രംഗത്തുവന്നത്. അടുത്ത വര്‍ഷംതന്നെ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകരുടെ തീരുമാനം.
ആദ്യത്തെ തുളു സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'നന്ന അജ്ജറു സുതേ തിരിഗായറേ' എന്ന നോവലാണ് മഞ്ജുഷ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ആദ്യ തുളു സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഈ നോവലിന് ആകാശവാണിയുടെ ദേശീയ അവാര്‍ഡും കന്നടയിലെ പനിയാണി ബഹുമതിയും ലഭിച്ചിരുന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലെ കന്നട വിഭാഗം അധ്യാപകനായ മഹാലിംഗ ഭട്ടാണ് നോവല്‍ രചിച്ചത്. 1994ലാണ് നോവല്‍ പുറത്തിറങ്ങിയത്.
18 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലീഷില്‍ നോവലിന്റെ വിവര്‍ത്തനം മഞ്ജുഷ തയ്യാറാക്കിയത്. തൊണ്ണൂറുകളിലെ ഭാഷാ-സാംസ്‌കാരിക വൈവിധ്യങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ സമൂലമായി ആവിഷ്‌കരിച്ച നോവല്‍ ഏറെ ചര്‍ചചെയ്യപ്പെട്ടിരുന്നു. ലിപിയില്ലാതിരുന്ന തുളു ഭാഷയ്ക്ക് ലിപിയുണ്ടാക്കിയശേഷം പ്രസിദ്ധീകരിച്ച നോവല്‍കൂടിയാണ് ഇത്. കാസര്‍കോട്ടെയും ദക്ഷിണ കനറയിലെയും ജനങ്ങളാണ് തുളു മാതൃഭാഷയായി സംസാരിക്കുന്നത്.
അവഗണിക്കപ്പെട്ട ഭാഷയുടെ പുനര്‍ജനിയാണ് തൊണ്ണൂറിനുശേഷം ഉണ്ടായത്. തനതായ ഭാഷയാണ് സംസ്‌കാരത്തിന്റെ നിലനില്പ് എന്ന തിരിച്ചറിവുകൂടിയാണ് ഈ നോവലെന്ന് മഞ്ചുഷ പറയുന്നു. തുളു ഭാഷയുടെ സൗന്ദര്യം മറ്റു ജനപദങ്ങളിലേക്കുകൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ജുഷ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്.
ഭാഷയുടെ സൗന്ദര്യം ചോരാതെ തുളുനാടന്‍ ഗതകാല സംസ്‌കൃതിയിലേക്കു ശ്രദ്ധതിരിക്കാനാണു വിവര്‍ത്തക നോവലിലൂടെ ശ്രമിച്ചിട്ടുള്ളത്. തനതായ തുളു പദപ്രയോഗങ്ങളുടെ അര്‍ഥവ്യാപ്തി ചോരാതിരിക്കാന്‍ അവയ്ക്കു പകരം വാക്കു കണ്ടെത്താതെ നോവലിലെ അതേ വാക്ക് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ വാക്കുകളുടെ അര്‍ഥം ഇംഗ്ലീഷില്‍ ബ്രാക്കറ്റില്‍ പ്രത്യേകമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്.

കേയ്വോര്‍ദ്സ്: Kasaragod, Mulleria, Book, Tulu Novel, Kerala, Student, Manjusha, Oxford Publication