നോവലിന്റെ റോയല്‍റ്റി എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന്
Jan 8, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 08.01.2016) സാദിഖ് കാവില്‍ എഴുതിയ ഔട്പാസ് എന്ന നോവലിന്റെ റോയല്‍റ്റി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി. കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ്, സാമൂഹിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ എന്നിവര്‍ ഫണ്ട് വിതരണം ചെയ്തു.
നോവല്‍ രചനാ വേളയില്‍ തന്നെ തീരുമാനിച്ചതാണ് ഇത്തരമൊരു സഹായധന വിതരണമെന്ന് സാദിഖ് കാവില്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ അരക്ഷിത ജീവിതം നയിച്ച ശേഷം എന്‍ഡോസള്‍ഫാന്‍ ഭൂമികയിലേയ്ക്ക് തിരിച്ചെത്തുന്ന ഗള്‍ഫ് പ്രവാസിയുടെ കഥയാണ് ഔട്പാസ് പറയുന്നത്. പ്രവാസ ജീവിതത്തിന്റെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് എന്നതിനെക്കുറിച്ച് ശരിയായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും സാഹിത്യത്തിന്റെയോ, മാധ്യമ പ്രവര്‍ത്തനത്തിന്റെയോ മേഖല ഈ വിഷയത്തിലേക്ക് കടന്നുചെന്നിട്ടില്ലെന്നും ഔട്പാസ് പ്രകാശനം ചെയ്ത പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ വി. മുസഫര്‍ അഹമ്മദ് പറഞ്ഞു.
പ്രവാസി ജീവിതത്തില്‍ വിജയിച്ചവരെക്കാള്‍ പരാജയപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യരുണ്ട്. അതിജീവനത്തിന് ഗള്‍ഫില്‍ പോയി നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാതെ തിരിച്ചു വരേണ്ടിവന്നവരുടെ ജീവിതത്തിലേയ്ക്ക് കണ്ണു തുറക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ഔട്പാസ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ യുവ സംരംഭകന്‍ യു.കെ യൂസഫ് പുസ്തകം ഏറ്റുവാങ്ങി.
നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ, വി.വി പ്രഭാകരന്‍, ടി.എ ഷാഫി, മുജീബ് അഹ് മദ്, അഡ്വ. വി.എം മുനീര്‍, ഇബ്രാഹിം അങ്കോല, സി.എല്‍ ഹമീദ്, അഷ്‌റഫലി ചേരങ്കൈ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എല്‍ ഹമീദ്, എം.ഒ വര്‍ഗീസ്, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, ഡോ. സത്താര്‍, രവീന്ദ്രന്‍ പാടി, വിനോദ് കുമാര്‍ പെരുമ്പള, നാം ഹനീഫ്, അബ്ദു കാവുഗോളി, ഹമീദ് കാവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും സാദിഖ് കാവില്‍ നന്ദിയും പറഞ്ഞു.
Keywords : Novel, Kasaragod, Book, Endosulfan-victim, Press Club, Programme, Release.