city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഒരുമ'യുടെ മൂന്നാം കാരുണ്യ ഭവനത്തിന് കട്ടിള വെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/10/2016) ചുരുങ്ങിയ കാലം കൊണ്ട് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന് മാതൃക സൃഷ്ടിച്ച
സൗത്ത് ചിത്താരി ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന 'ദാറുസ്സലാം' ഭവന പദ്ധതിയിലെ മൂന്നാമത്തെ ഭവനത്തിന്റെ കട്ടിള വെക്കല്‍ കര്‍മ്മം നടന്നു.

സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി ഹാജി കാര്‍മികത്വം വഹിച്ചു. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഷാക്കിര്‍ അല്‍ ഖാസിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കുളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, യൂറോ കുഞ്ഞബ്ദുള്ള, സി പി സുബൈര്‍, ഹഖീം കക്കൂത്തില്‍, ബഷീര്‍ ചിത്താരി, ബഷീര്‍ കുശാല്‍, ശംസുദ്ധീന്‍ മാട്ടുമ്മല്‍, ഫാസില്‍ തെക്കേപ്പുറം, എല്‍ കെ സൈനുദ്ധീന്‍, മുഹമ്മദ് കുഞ്ഞി കുളിക്കാട്, പാറമ്മല്‍ മുഹമ്മദ്, കുഞ്ഞാമദ് മഡിയന്‍, ഹബീബ് കുളിക്കാട്, ഇഖ്ബാല്‍ കുളിക്കാട്, അന്‍വര്‍ ഹസന്‍ എം കെ, ഹാറൂണ്‍ ചിത്താരി, ഷറഫുദ്ധീന്‍ തിഡില്‍, ഉസാമത്ത് സി കെ, ഇര്‍ഷാദ് സി കെ, ആദില്‍ സി എച്ച്, ജലീല്‍ എം കെ, ഹനീഫ ചേറ്റുകുണ്ട് എന്നിവര്‍ സംബന്ധിച്ചു.

'ഒരുമ'യുടെ മൂന്നാം കാരുണ്യ ഭവനത്തിന് കട്ടിള വെച്ചു

Keywords: Kasaragod, Kerala, Kanhangad, Helping Hands, Oruma Education and Charitable Foundation, Dharussalam, Houses, 3rd, MH Muhammed Kunjhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia