city-gold-ad-for-blogger

ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവം: അന്യ സംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും മാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി

പുച്ചക്കാട്: (www.kasargodvartha.com 25.10.2016) ആരാധനാലയങ്ങള്‍ അടക്കം സ്ഥിതി ചെയ്യുന്ന ജനവാസ കേന്ദ്രത്തിനു സമീപം കെഎസ്ടിപി റോഡിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ട സംഭവത്തില്‍ പഞ്ചായത്ത് നടപടികളുമായി രംഗത്തിറങ്ങി. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പഴകിയ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും അവരെ മാറ്റാനും, അനധികൃതമായി കുഴിച്ച കക്കൂസ് ടാങ്ക് മൂടാനും പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തൂടര്‍ന്ന് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും അടിയന്തിരമായി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്താണ് നടപടിക്ക് നേതൃത്വം നല്‍കിയത്. കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു പുതിയ ടാങ്ക് കുഴിക്കാന്‍ ഉടമ ശ്രമിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതിയുമായി രംഗത്തിറങ്ങിയതിനാലാണ് പഞ്ചായത്തും, ആരോഗ്യവകുപ്പും സത്വര നടപടികളുമായി മുന്നോട്ടു വന്നത്.

മാവുങ്കാലിലെ സോളാര്‍ പാര്‍ക്ക് കേന്ദ്രത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ സോളാര്‍ പാനലിനു കീഴെ വെറും പറമ്പില്‍ താമസിപ്പിച്ച് ജോലിയെടുപ്പിച്ചതിന്റെ പേരില്‍ നടപടി എടുത്തതിനു പിന്നാലെയാണ് പുച്ചക്കാട്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.

Also Read:  മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസംഗം നടത്തിയ ശശികലക്കെതിരെ കേസെടുക്കാന്‍ പിണറായിയുടെ പോലീസിന് മുട്ടുവിറക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍, കെ എം ഷാജിയും രംഗത്ത്


ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവം: അന്യ സംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും മാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി


Related News:  ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കക്കൂസ് മാലിന്യം റോഡിലേക്കൊഴുകുന്നു; പരാതി കണ്ടിട്ടും അനക്കമില്ലാതെ അധികൃതര്‍

Keywords : kasaragod, Kerala, poochakadu, Panchayath, waste, Road, Mavunkal, Labours, Solar Park, KSTP Road, Notice 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia