city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃത താമസക്കാരെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം

അനധികൃത താമസക്കാരെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം
ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അനധികൃത താമസക്കാരെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചെറുവത്തൂര്‍ മണ്ഡലം പ്രസിഡന്റ് എം.വി ഹംസന്‍ പയ്യങ്കി ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി.

ഊരും പേരുമില്ലാത്ത നിരവധി ആളുകളാണ് ഇത്തരത്തില്‍ താമസിച്ചു വരുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരം വില്ലേജ് ഓഫീസിന് സമീപം കാടങ്കോട്, മടക്കര, കൈതക്കാട്, പയ്യങ്കി, ഓരിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് നിരവധി ക്വാര്‍ട്ടേഴ്‌സുകളില്‍ കഴിയുന്നത്. പലരും കുറ്റകൃത്യങ്ങള്‍ നടത്തി ഒളിവില്‍ കഴിയുകയാണ്. മോഷ്ടാക്കളും പിടിച്ചുപറിക്കാരും അനാശാസ്യ സംഘങ്ങളും ക്വാര്‍ട്ടേഴ്‌സുകളില്‍ കഴിയുന്നുണ്ട്. ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ വലിയ തുക വാടക ഇനത്തില്‍ ലഭിക്കുന്നതിനാല്‍ യാതൊരു അന്വേഷണവും കൂടാതെയാണ് ക്വാര്‍ട്ടേഴ്‌സുകള്‍ വാടകയ്ക്ക് നല്‍കുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരുടെ ജോലിയോ മറ്റ് കാര്യങ്ങളോ ആര്‍ക്കും അറിയില്ല.

ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച മയക്കുമരുന്ന് കച്ചവടവും നടക്കുന്നുണ്ട്. ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍വേ ലൈനില്‍ പൈപ്പ് ബോംബ് വെച്ചത് അടുത്തകാലത്താണ്. ഇതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിയില്‍ മോഷ്ടാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ചെറുവത്തൂര്‍ തിമിരി ബാങ്കിന്റെ ഞാണങ്കൈ ശാഖയ്ക്കടുത്തുള്ള വിജനമായ സ്ഥലത്തെ ഉപയോഗ ശൂന്യമായ കിണറില്‍ അജ്ഞാത യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കാണപ്പെട്ടിരുന്നു. ഈ സംഭവങ്ങളെ കുറിച്ചെല്ലാം പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. ദേശീയ പാതയ്ക്കരികിലുള്ള നിരവധി കടകള്‍ കുത്തിതുറന്ന് മോഷണം നടന്നെങ്കിലും ഈ കവര്‍ച്ചാ കേസുകളും തെളിയിക്കപ്പെടാതെ കിടക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ചെറുവത്തൂരിലെത്തിയിട്ടുണ്ട്. ഇവരെ കുറിച്ചും നാട്ടുകാര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയാണ്.

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരുടെ വിശദവിവരം ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ ശേഖരിച്ച് അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കണമെന്ന് ഉത്തരവുണ്ടെങ്കിലും അതൊന്നുംഇവിടെ പാലിക്കുന്നില്ല. തൊഴിലിനായി അന്യ ദേശത്തു നിന്നെത്തുന്നവരെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നില്ല. നാട്ടുകാര്‍ ഇപ്പോള്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. ഇവരെ കുറിച്ചെല്ലാം അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നും ഹംസന്‍ പയ്യങ്കി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Keywords:  Cheruvathur, Kasaragod, Youth League, Quarters, Other state worker 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia