ജനറല്‍ ആശുപത്രിയില്‍ ഒ.ആര്‍.എസ് വാരം ആചരിച്ചു
Jul 29, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 29/07/2015) ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷനും കാസര്‍കോട് ജനറല്‍ ആശുപത്രിയും സംയുക്തമായി ഒ.ആര്‍.എസ് (ഓറല്‍ റി ഹൈഡ്രേഷന്‍ സൊല്യൂഷന്‍) വാരം ആചരിച്ചു. സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. വെങ്കിടഗിരി ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്ധന്‍ ഡോ. നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഡോ. ജനാര്‍ദന നായിക്, ഡോ. കൃഷ്ണ നായിക് എന്നിവര്‍ സംസാരിച്ചു.
ഡോ. ബി. നാരായണ നായിക് ക്ലാസെടുത്തു. വയറിളക്കം മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയോടനുബന്ധിച്ചാണ് ഒ.ആര്‍.എസ് വാരം ആചരിച്ചത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് എട്ട് വരെ വിവിധ ബോധവല്‍ക്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കും.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുള്ള വീടുകളില്‍ ആശാവര്‍ക്കര്‍മാര്‍ വിന്‍ക് (മരുന്ന്) വിതരണം ചെയ്തു. പിന്നീട് വീട്ടില്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യ വകുപ്പിന് കൈമാറും. ഇതിന് ശേഷം വീടുകളില്‍ തന്നെ ഒ.ആര്‍.എസ് ലായനി ഉണ്ടാക്കുവാന്‍ വീട്ടമ്മമാര്‍ക്ക് പരിശീലനം നല്‍കും.

Keywords : Kasaragod, Kerala, General-hospital, Health, Child, Oral Rehydration Solution (ORS), ORS Week, ORS week marked in General Hospital.