ഓര്‍ഫനേജ് അറബിക് കോളജ് ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു
Feb 1, 2013, 19:36 IST
കാഞ്ഞങ്ങാട്: ഓര്‍ഫനേജ് അറബിക് കോളജ് കലോത്സവം സെലസ്-13 സമാപിച്ചു. സമാപന സമ്മേളനം മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുര്‍ റസാഖ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് എ.ഹമീദ് ഹാജിയുടെ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ.അബ്ദജുല്ല കുഞ്ഞി, പി.എം.ഹസന്‍ ഹാജി, പി.മുഹമ്മദ് അസ്ലം, സുറൂര്‍ മൊയ്തു ഹാജി, പി.പി.അബ്ദുല്ല, പി.എം.കുഞ്ഞബ്ദുല്ല ഹാജി, പാറക്കാട് മുഹമ്മദ് ഹാജി, പ്ലാസ മുഹമ്മദ് ഹാജി, അഡ്മിനിസ്‌ട്രേറ്റര്‍ സവാദ് വായാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം എം.എല്‍.എ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ സഈദ് മാസ്റ്റര്‍ നന്ദി പറഞ്ഞു.
Keywords: Orphanage, Arabic arts fest, End, Inauguration, P.B.Abdul Rasaq MLA, Kanhangad, Kasaragod, Kerala, Malayalam news







