city-gold-ad-for-blogger

നാഷണല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം 'ഊഞ്ഞാല്‍' 12ന് കാട്ടുകുക്കെ സുബ്രഹ്മണേശ്വര സ്‌കൂളില്‍

കാസര്‍കോട്: (www.kasargodvartha.com 09/11/2016)  ഈവര്‍ഷത്തെ നാഷണല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാര്‍ക്കുള്ള സപ്തദിന സഹവാസ ക്യാംപിന് മുന്നോടിയായുള്ള ജില്ലാതല പ്രീ ക്യാംപ് ഓറിയന്റേഷന്‍ പ്രോഗ്രാം ഊഞ്ഞാല്‍ 12ന് കാട്ടുകുക്കെ സുബ്രഹ്മണേശ്വര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാഷണല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം 'ഊഞ്ഞാല്‍' 12ന് കാട്ടുകുക്കെ സുബ്രഹ്മണേശ്വര സ്‌കൂളില്‍48 യൂനിറ്റില്‍ നിന്നായി 96 വളണ്ടിയര്‍മാര്‍ പങ്കെടുക്കും. ക്യാംപ് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ഭട്ട് അധ്യക്ഷയാകും. നിര്‍മല്‍ കാടകം, കെ മനോജ് കുമാര്‍, കെ മുഹമ്മദ് ഷെരിഫ്, ഷാഹുല്‍ ഹമീദ് ക്ലാസെടുക്കും. 13ന് ഉദയന്‍ കുണ്ടംകുഴിയുടെ നാടന്‍ പാട്ടോടെ ക്യാംപിന് സമാപനമാകും.

വാര്‍ത്താസമ്മേളനത്തില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ പി രതീഷ് കുമാര്‍, വി ഹരിദാസ്, ബി എസ് ഗംഭീര്‍, കെ വിനോദ് കുമാര്‍, ഐ കെ വാസുദേവന്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaragod, school, Programme, Press meet, camp, District, Kattukukke, Volunteers, 48 Units, PB Abdul Razak, Inauguration, Roopa Vani Bhat.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia