വാടക കെട്ടിട ഉടമകളും സംഘടിക്കുന്നു
Jun 30, 2012, 16:45 IST
കാസര്‍കോട്: വാടക കെട്ടിട ഉടമകളും സംഘടിക്കുന്നു. കാസര്‍കോട്ടെ വാടക കെട്ടിട ഉടമകളുടെ സംഗമം ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് കാസര്‍കോട് കെ.പി.ആര്‍.റാവൂ റോഡിലെ ചില്ലീസ് ഹോട്ടല്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാടകകെട്ടിട ഉടമകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കെട്ടിട നികുതി വര്‍ദ്ധനവ്, നിര്‍മ്മാണ ക്ഷേമ നിധി നിയമം സര്‍വീസ് ടാക്‌സ് തുടങ്ങിയവയും വാടകക്കാരില്‍ നിന്നും കെട്ടിട ഉടമകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം മാര്‍ഗ്ഗം കണ്ടെത്തുന്നതിനായാണ് കൂട്ടായ്മയൊരുക്കുന്നത്. സംഗമത്തില്‍ ജില്ലയിലെ മുഴുവന്‍ കെട്ടിട ഉടമകളും പങ്കെടുക്കണമെന്ന് കേരള ബിള്‍ഡിംഗ് ഓണേര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇല്ല്യാസ് വടക്കന്‍, ജനറല്‍ സെക്രട്ടറി അഡ്വ: പ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Rent, Building, Owner, Kasargod, Association