city-gold-ad-for-blogger

ബസ് യാത്രയ്ക്കിടെ സാരി കീറി; 6000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട്: (www.kasargodvartha.com 19.12.2014) യാത്രക്കാരിയുടെ സാരി കീറിയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. 6000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ വിധി. 2013 ഒക്ടോബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. വിവാഹസത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചെറുവത്തൂര്‍ വെങ്ങാട് ഹരിശ്രീയില്‍ ബിജുമേനോന്റെ ഭാര്യ എം.ബി. സിജിയുടെ സാരി ബസിന്റെ ലോഹപാളിയല്‍ കുരുങ്ങി കീറുകയായിരുന്നു.

കരിവെള്ളൂരില്‍നിന്ന് ചെറുവത്തൂരിലേക്കു യാത്ര ചെയ്യുകയായിരുന്ന സിജി ഇരുന്ന സീറ്റിനോടു ചേര്‍ന്നുള്ള ലോഹപാളിയില്‍ സാരി കുരുങ്ങുകയും എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കീറുകയും ചെയ്തു. 3000 രൂപ വിലയുള്ള തന്റെ സാരി കീറിയ കാര്യം ഉടന്‍ത്തന്നെ കണ്ടക്ടറുടെയും ഡ്രൈവറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പരാതിയുമായി കെ.എസ്.ആര്‍.ടി.സി. കാസര്‍കോട് ഡിപ്പോയില്‍ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. അതിനെത്തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തില്‍ പരാതിനല്‍കിയത്.

സര്‍വ്വീസ് നടത്തുന്നത് പുതിയ ബസാണെന്നും അതില്‍ കുടുങ്ങി സാരി കീറാന്‍ സാധ്യതയില്ലെന്നും കെ.എസ്.ആര്‍.ടി.സി.യുടെ വക്കീല്‍ വാദിച്ചെങ്കിലും പി. രമാദേവി പ്രസിഡന്റും കെ.ജി. ബീന, ഷീബ എം. സാമുവല്‍ എന്നിവര്‍ അംഗങ്ങളുമായ ഫോറം വാദം തള്ളുകയായിരുന്നു.

കാസര്‍കോട് ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും തിരുവനന്തപുരത്തെ മാനേജിങ് ഡയറക്ടറും ചേര്‍ന്നാണ് തുക നല്‍കേണ്ടത്. സാരിയുടെ വിലയായ മൂവായിരത്തിനുപുറമെ നഷ്ടപരിഹാരമായി രണ്ടായിരവും കോടതിച്ചെലവിലേക്ക് 1000 രൂപയും സിജിക്ക് കെ.എസ്.ആര്‍.ടി.സി. നല്‍കണം. കണ്ടക്ടറെ കുറ്റത്തില്‍നിന്നൊഴിവാക്കിയാണ് ഫോറം വിധി പ്രസ്താവിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ബസ് യാത്രയ്ക്കിടെ സാരി കീറി; 6000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Keywords:  Kasaragod, KSRTC, Kerala, Court, Complaint, Saree, Order to provide compensation for 6000.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia