city-gold-ad-for-blogger

Accident | പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ പൊലീസിൻ്റെ അകമ്പടി വാഹനവുമായി കുട്ടിയിടിച്ചു; പരുക്കില്ലാതെ രക്ഷപ്പെട്ടു

Accident

പിന്നീട് മറ്റൊരു കാറിൽ യാത്ര തുടർന്നു 

ബേക്കൽ: (KasargodVartha) പ്രതിപക്ഷ നേതാവ് (Opposition leader) വി ഡി സതീശൻ (VD Satheesan) സഞ്ചരിച്ച കാർ പൊലീസിൻ്റെ അകമ്പടി ജീപുമായി കുട്ടിയിടിച്ചു. പ്രതിപക്ഷ നേതാവ് പരുക്കില്ലാതെ രക്ഷപ്പെട്ടു. ബേക്കല്‍ പള്ളിക്കരയില്‍ (Bekal, Pallikkara) ശനിയാഴ്ച വൈകീട്ട് 5.10 മണിയോടെയിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിൽ വിമാനം ഇറങ്ങി മംഗ്ളൂറിലേക്ക് കാർ മാർഗം പോകുന്നതിനിടെ പള്ളിക്കര പെട്രോള്‍ പമ്പിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്.

പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് പോകുകയായിരുന്ന ഓടോറിക്ഷ പെട്ടെന്ന് റോഡിലേക്ക് കയറുന്നതിനിടെ പൊലീസ് ജീപ് പെട്ടന്ന് ബ്രേക് ഇട്ടപ്പോള്‍ പിന്നാലെയുള്ള പ്രതിപക്ഷ നേതാവിന്റെ കാര്‍ പൊലീസ് ജീപിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. 

ഗൺമാനും കോൺഗ്രസ് നേതാവ് നീലകണ്ഠനും കാറിൽ ഉണ്ടായിരുന്നു. ഇവർക്കും പരുക്കില്ല. പ്രതിപക്ഷനേതാവ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് (Kollur Mookambika Temple) പോവുകയായിരുന്നു എന്നാണ് വിവരം. ഇദ്ദേഹം പിന്നീട് മറ്റൊരു കാറിൽ യാത്ര തുടർന്നതായി ബേക്കൽ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

അപകടത്തിന് ശേഷം ഒരു ആൾടോ കാറിലാണ് വി ഡി സതീശൻ കാസർകോട്ടെത്തിയത്. കോൺഗ്രസ് നേതാവ് നീലകണ്ഠൻ ഏർപ്പാട് ചെയ്ത മറ്റൊരു കാറിലാണ് കൊല്ലൂരിലേക്ക് യാത്ര തുടർന്നത്.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia