'ബെള്ളൂരില്‍ സര്‍ക്കാര്‍ പദ്ധതികളെ പാര്‍ട്ടീവല്‍ക്കരിക്കുന്നു'
Oct 5, 2013, 19:33 IST
ബെള്ളൂര്‍: സര്‍ക്കാര്‍ പദ്ധതികളെയും പരിപാടികളെയും പാര്‍ട്ടീ വല്‍ക്കരിക്കുന്ന ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹവും നീതികേടുമാണെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലഗ ചന്ദ്രശേഖര റാവു, യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ പി.കെ. ഷെട്ടി, കണ്‍വീനര്‍ അബ്ബാസലി എന്നിവര്‍ പ്രസ്താവിച്ചു.
പദവിയുടെ മഹത്വവും ജനങ്ങളോടുള്ള ബാധ്യതയും തിരിച്ചറിയാനാകാത്ത ബോര്‍ഡ് പ്രസിഡണ്ട് പാര്‍ട്ടി നിര്‍ദേശം നടപ്പിലാക്കുന്ന യാന്ത്രിക ഉപകരണമായി മാറിയതായി നേതാക്കള്‍ കുറ്റപ്പെടുത്തി. പദ്ധതി നിര്‍വഹണത്തിലും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും തികഞ്ഞ അനീതയാണ് പ്രതിപക്ഷ വാര്‍ഡുകളോട് ബോര്‍ഡ് അനുവര്‍ത്തിക്കുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ജലനിധി പ്രൊജക്ട് അനുവദിച്ചത് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ശുപാര്‍ശ പ്രകാരമാണ്.
പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചതിലെ അപാകത കാരണം ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നപ്പോള്‍ നഷ്ടപ്പെടാതിരുന്ന പദ്ധതിക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ സമ്മര്‍ദഫലമായാണ് അനുമതി ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ എം.എല്‍.എ.യെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ്. മുന്നിട്ടിറങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Bellur, UDF, Panchayath, N.A.Nellikunnu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Opposition alleges govt. projects misusing for party
Also read:
പ്ലമ്പറുടെ അബോര്‍ഷന്‍ ശ്രമം: ഏഷ്യന്‍ യുവതി കൊല്ലപ്പെട്ടു

Advertisement: