പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിക്കാനവസരം
Mar 12, 2013, 17:12 IST
കാസര്‍കോട്: കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റിസര്‍ച് ആന്റ് എജ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (ക്രെസ്റ്റ്) കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി/ഒ.ബി.സി, എന്നീ വിഭാഗങ്ങളിലെ ബിരുദധാരികളില്‍നിന്നും അഞ്ചുമാസത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനു അപേക്ഷ ക്ഷണിക്കുന്നു. ആകെയുള്ള 40 സീറ്റുകളില്‍ 28 എണ്ണം പട്ടികജാതിയില്‍പ്പെട്ടവര്‍ക്കും എട്ട് എണ്ണം പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും നാല് എണ്ണം ഒ.ഇ.സി/ഒ.ബി.സി വിഭാഗക്കാര്‍ക്കും ആണ് ലഭിക്കുക.
ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ബിരുദ/ബിരുദാനന്തരബിരുദ തലത്തില്‍ CGPA ഗ്രേഡ് ലഭിച്ചവര്‍ അവര്‍ക്ക് ലഭിച്ച കൃത്യമായ മാര്‍ക്ക് (തെളിവ് സഹിതം) ശതമാനത്തില്‍ അറിയിച്ചിരിക്കേണ്ടതാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനും സ്വകാര്യ-പൊതുമേഖലയിലെ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്.
അന്തര്‍ദേശീയതലത്തില്‍ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്, നേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ബാംഗ്ലൂര്‍, എന്നീ സ്ഥാപനങ്ങളുടെ ഉപദേശസഹായത്തില്‍
പ്രവര്‍ത്തിക്കുന്ന 'ക്രെസ്റ്റ്' നടത്തുന്ന ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ വിവര സാങ്കേതിക വിദ്യ, വ്യക്തിത്വവികസനം, ആശയ വിനിമയ പാടവം, വ്യവസായ സംരംഭകത്വം, അനാലിറ്റിക്കല്‍ ആന്റ് കോണ്‍ടിറ്റേറ്റീവ് സ്‌കില്‍സ്,
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് എന്നിവയാണ് പഠന വിഷയങ്ങള്‍.
മേല്‍ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരാണ് പരിശീലനം നല്‍കുക. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 5000 രൂപ
സ്റ്റൈപ്പന്റ് നല്‍കും. 2002 മുതല്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സാണ് 'ക്രെസ്റ്റ്' എന്ന പേരില്‍ കേരള സര്‍ക്കാറിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി മാറിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 700 ല്‍ പരം വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ നല്ലൊരുവിഭാഗം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി നേടിയിട്ടുണ്ട്.
ഈ കോഴ്‌സിന് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധരുമായും ഗവേഷകരുമായും ഇടപഴകാന്‍ അവസരമുണ്ടാകും. കോഴ്‌സിന് പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍
വയസ്, സമുദായം, ബിരുദം, മാസ്റ്റേഴ്‌സ് ബിരുദം എന്നിവയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ എന്നിവ സഹിതം അപേക്ഷ Executive Director, CREST, Chevayur, Calicut 673017 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി എപ്രില്‍ 15. പ്രായപരിധി: 2013 മെയ് ഒന്നാം തിയതിക്ക് 28 വയസ്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് മാത്രമെ ഇന്റര്‍വ്യൂവിനുള്ള അറിയിപ്പ് ലഭിക്കുകയുള്ളു. കോഴ്‌സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് Website: www.cex.ac.in, Email: crest.calicut@gmail.com, Ph: 0495 2355342, 2351496.

Keywords: CREST, Post graduate, Course, Opportunity, OEC/OBC, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News