city-gold-ad-for-blogger

Opportunity | സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം; പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

opportunity to fulfill civil service dream applications inv
Representational image generated by Gemini AI

● 2023-24 വര്‍ഷം സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പരീശിലനം ലഭിച്ചവര്‍ ഈ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. 
● പരമാവധി 50 പേര്‍ക്ക് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കും. 

കാസർകോട്: (KasargodVartha) സിവിൽ സർവീസ്  പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സർവീസിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ യുവാക്കൾക്ക് അവസരം ഒരുക്കി കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പ്. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. 30 വയസ്സിന് താഴെയുള്ളവർക്ക് ഏതെങ്കിലും ബിരുദം (50% മാർക്ക്) പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. 2023-24 വര്‍ഷം സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പരീശിലനം ലഭിച്ചവര്‍ ഈ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. 

അപേക്ഷിക്കുന്നതിനായി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവയിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂർത്തിയാക്കി, യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്.

പരമാവധി 50 പേര്‍ക്ക് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കും. തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള ഓറിയന്റേഷന്‍ കോഴ്സില്‍ പങ്കെടുക്കാം. ഓറിയന്റേഷന്‍ കോഴ്സിന് ശേഷം നടക്കുന്ന സ്‌കീനിങ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി 30 ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതിന് അവസരം നല്‍കും.

അപേക്ഷ ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നേരിട്ടോ, 0471-2303229, 04712304594 എന്ന ഫോണ്‍ നമ്പറുകളിലോ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെടോള്‍ ഫ്രീ നമ്പറായ 1800 425 2312ലോ ബന്ധപ്പെടാം.

 #CivilServiceTraining #KeralaSCST #GovernmentOpportunity #SCSTInitiatives #KeralaYouth #CivilService

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia