city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലില്‍ നീന്താന്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്ക് അവസരം; കടല്‍ സുരക്ഷാ യാനങ്ങളില്‍ രക്ഷാഭടന്‍മാരെ നിയമിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 02.06.2018) കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത ബോട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കടല്‍രക്ഷാഭടന്മാരെ നിയമിക്കുന്നു. കടലില്‍ നീന്താന്‍ വൈദഗ്ദ്ധ്യമുള്ളവരും നല്ല കായികശേഷിയുള്ളതും 40 വയസില്‍ താഴെ പ്രായമുളളതുമായ മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം.

കടലില്‍ നീന്താന്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്ക് അവസരം; കടല്‍ സുരക്ഷാ യാനങ്ങളില്‍ രക്ഷാഭടന്‍മാരെ നിയമിക്കുന്നു

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഡോക്ടറില്‍ നിന്നും ലഭ്യമാക്കിയ ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സഹിതം ഈ മാസം ആറിന് രാവിലെ 11 ന്് മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കടല്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഫിഷറീസ് വകുപ്പ് മുഖേന പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 202537.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Sea, Swimming, Job, Vacancy, Youth, fishermen, Opportunity for youth in mechanized boat 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia