ഓപ്പറേഷന്‍ സുരക്ഷ: 60 ഓളം പ്രതികള്‍ അറസ്റ്റില്‍
Feb 26, 2015, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 26/02/2015) ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള ഓപ്പറേഷന്‍ സുരക്ഷ ജില്ലയിലും ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് 60ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഷാക്കിറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പേര്‍ ഉള്‍പെടെ ജാമ്യമില്ലാ കേസിലുള്‍പെട്ട 50 ഓളം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെ നടന്ന ഓപ്പറേഷന്‍ സുരക്ഷയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
ചൂതാട്ടം, സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടങ്ങി 30 ഓളം സംഭവങ്ങളില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഓപ്പറേഷന്‍ സുരക്ഷ ഒരു മാസത്തോളം നീണ്ടുനില്‍ക്കുമെന്നും ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, arrest, Police, Accuse, Gambling, Operation Suraksha,
Advertisement:
Advertisement: