ഓപറേഷന്‍ സാഗര്‍ റാണി; കാസര്‍കോട്ട് വീണ്ടും പഴകിയ മത്സ്യവേട്ട, ഇത്തവണ പിടികൂടി നശിപ്പിച്ചത് 340 കിലോ മത്സ്യം
Apr 27, 2020, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2020) ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പഴകിയ മത്സ്യം പിടികൂടി. ബായാര്‍, മിയാപ്പദവ്, പൈവളിഗെ, മീഞ്ച, വോര്‍ക്കാടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 340 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്.
അയല, മത്തി, കിളിമീന്‍ എന്നിവയാണ് നശിപ്പിച്ചത്. ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍, എഫ് ഡി ഒ എം ചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ്, ഡ്രൈവര്‍ രാഘവന്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: Kasaragod, Kerala, News, Fish, Seized, Operation Sagar Rani; Stale fishes seized