എക്‌സൈസിന്റെ ഓപ്പറേഷന്‍ മൂണ്‍ ഷൈന്‍: കാട്ടില്‍നിന്നും 600 ലിറ്റര്‍ വാഷ് പിടികൂടി
Jul 8, 2015, 13:52 IST
ബദിയടുക്ക: (www.kasargodvartha.com 08/07/2015) എക്‌സൈസിന്റെ ഓപ്പറേഷന്‍ മൂണ്‍ ഷൈന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ചാമകൊച്ചിയില്‍ നിന്നും 600 ലിറ്റര്‍ വാഷ് പിടികൂടി. എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ആറ് ബാരലുകളിലായി സൂക്ഷിച്ച വാഷാണ് പിടികൂടിയത്. ചാമകൊച്ചി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പുഴയോരത്താണ് ഇവ കണ്ടെത്തിയത്. ഇവിടെ വ്യാജ മദ്യം നിര്‍മ്മിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസര്‍മാരായ എം. അനീഷ് കുമാര്‍, വി.വി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി ജിജിന്‍, പി.ജെ. ടോള്‍സണ്‍, നിഷാദ് പി. നായര്‍, ഡ്രൈവര്‍ കെ. കുഞ്ഞിരാമന്‍ എന്നിവരാണ് റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നത്.