മോഷ്ടാക്കളെ കുടുക്കാന്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍ സ്‌ക്വാഡ്
Jun 10, 2013, 19:10 IST
കാസര്‍കോട്: മഴക്കാലം ആരംഭിച്ചതോടെ ജില്ലയില്‍ കവര്‍ച പതിവായ സാഹചര്യത്തില്‍ പോലീസ് ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.
സംശയ സാഹചര്യത്തില്‍ കാണുന്ന ആളുകളെ പ്രത്യേകം നിരീക്ഷിക്കും. നേരത്തെ മോഷണക്കേസില്‍ ഉള്‍പെട്ടിട്ടുള്ളവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കി. രാത്രി കാലങ്ങളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തും. റയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ജ്വല്ലറികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തും.
മോഷ്ടാക്കളെ പിടികൂടുന്നതിന് പൊതു ജനങ്ങളുടെ സഹകരണം ഉപയോഗപ്പെടുത്തും. സംശയ സാഹചര്യത്തില്‍ കാണുന്നവരെ കുറിച്ച് അടുത്ത പോലീസ് സ്‌റ്റേഷനിലൊ 100,1090 നമ്പറുകളിലോ അറിയിക്കണമെന്ന് എസ്.പി. അഭ്യര്‍ത്ഥിച്ചു.

Keywords: Robbery, Police, Railway station, School, Jweller-robbery, SP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.