പടന്നയില്‍ ഓപറേഷന്‍ കുബേര റെയ്ഡ്; യുവതിക്കെതിരെ കേസെടുത്തു
Aug 8, 2015, 11:55 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08/08/2015) ഓപറേഷന്‍ കുബേര റെയ്ഡുമായി ബന്ധപ്പെട്ട് പടന്നയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. യുവതിക്കെതിരെ പോലീസ് കേസെടുത്തു. പടന്ന കാവുന്തലയിലെ എം.കെ. മറിയുമ്മയുടെ പരാതിയില്‍ കാവുന്തലയിലെ എം. ജമീല (31) യ്‌ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
ജമീലയില്‍നിന്നും മറിയുമ്മ ബ്ലേഡ് പലിശയ്ക്ക് പണം കടംവാങ്ങിയിരുന്നു. ഒമ്പത് ലക്ഷം രൂപ മുതലും പലിശയുമായി അടയ്ച്ചുതീര്‍ത്തെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് മറിയുമ്മ ചന്തേര പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തുകയും കേസെടുക്കുകയും ചെയ്തത്.
Keywords : Cheruvathur, Kasaragod, Kerala, Operation Kubera raid in Padana, Koolikkad