കോമ്പിങ്ങ് ഓപ്പറേഷന്‍; നിരവധി പേര്‍ അറസ്റ്റില്‍
Sep 28, 2017, 20:05 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2017) സാമൂഹ്യവിരുദ്ധപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുവന്നവര്‍ക്കെതിരെയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പോലീസിലും കോടതിയിലും ഹാജരാകാതെ മാറിനില്‍ക്കുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ കോമ്പിങ്ങ് ഓപ്പറേഷനില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. അറസ്റ്റ് ചെയ്തവരില്‍ ഭൂരിപക്ഷം പേരും വര്‍ഷങ്ങളായി ഒളിച്ചുനടന്നിരുന്നവരാണ്.
ഇങ്ങനെ ഒളിവില്‍ കഴിഞ്ഞ 11 പേരെയും കോടതിയില്‍ ഹാജരാകാതെ വാറണ്ടായ 45 പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ ഹോസ്ദുഗ് പോലീസ് സ്റ്റേഷനില്‍ 13 പേരും, കാസര്‍കോട് ഏഴു പേരും, മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ അഞ്ച് പേരും, ചന്തേരയില്‍ നാല് പേരും ഉള്‍പ്പെടുന്നു. വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 25 പേരെയും അറസ്റ്റ് ചെയ്തു. ജില്ലയിലെ ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും, ലോഡ്ജുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, റെയില്‍വെ സ്റ്റേഷനുകളിലും പോലിസ് പരിശോധന നടത്തി.
ജില്ലയിലെ മുഴുവന്‍ ഡി.വൈ.എസ്.പിമാരും, സി.ഐ മാരും, എസ്.ഐമാരും, ഷാഡോ പോലീസ്, ഡി.പി.സി എല്‍.പി സ്പെഷ്യല്‍ സ്‌ക്വാഡ് ടീം, പോലീസ് സ്റ്റേഷനുകളിലെ 75 ശതമാനത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. പോലീസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത മാസത്തില്‍ വീണ്ടും സ്പെഷ്യല്‍ കോമ്പിങ്ങ് ഓപ്പറേഷന്‍ നടത്തും. ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, case, Operation combing; Several arrested