മണല്‍ കൊള്ളയ്‌ക്കെതിരെ പോലീസിന്റെ ഓപ്പറേഷന്‍ ചന്ദ്രഗിരി; പിടികൂടിയ 26 തോണികള്‍ നശിപ്പിച്ചു
Sep 23, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 23/09/2016) കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമുള്ള മണല്‍ കൊള്ളയ്‌ക്കെതിരെ പോലീസിന്റെ ശക്തമായ നടപടി. ഓപ്പറേഷന്‍ ചന്ദ്രഗിരി എന്ന പേരിട്ട് വെള്ളിയാഴ്ച രാവിലെ പോലീസ് നടത്തിയ റെയ്ഡില്‍ 26 തോണികള്‍ പിടികൂടി. ഇതില്‍ നാല് തോണികള്‍ എഞ്ചിന്‍ ഘടിപ്പിച്ചതായിരുന്നു. പെരുമ്പള, തെക്കില്‍, ചന്ദ്രഗിരി, തുരുത്തി, ചെമ്മനാട് ഭാഗങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ ടൗണ്‍ എസ് ഐമാരായ എ.ആര്‍ അമ്പാടി, വരുണ്‍ ജി. കൃഷ്ണ, വിദ്യാനഗര്‍ എസ് ഐ അജിത് കുമാര്‍, പോലീസുകാരായ കിഷോര്‍, ഗോകുല്‍, വിനോദ് തുടങ്ങിയവരും ഹൈവേ പോലീസ് സ്‌ക്വാഡ്, എ.ആര്‍ ക്യാമ്പിലെ പോലീസുകാര്‍ എന്നിവരും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. മണല്‍ വേട്ടക്കെതിരെ ശക്തമായ നടപടിയാണ് പോലീസ് ആരംഭിച്ചിട്ടുള്ളത്. തളങ്കര ഹാര്‍ബര്‍, കസബ കടപ്പുറം ഭാഗങ്ങളില്‍ നിന്നും നേരത്തെ തോണികള്‍ പിടികൂടിയിരുന്നു.
മണല്‍ കടത്ത് പിടികൂടിയതിന്റെ പേരില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ പുഴയില്‍ തള്ളിയിട്ട സംഭവത്തിനു ശേഷമാണ് പോലീസ് നടപടി ശക്തമാക്കിയത്. തുടര്‍ന്നും മണല്‍ വേട്ടക്കെതിരെ നടപടി ശക്തമാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Kerala, Boat, Police, seized, Kasaragod CI Abdul Raheem, Police officers, Raid, Operation Chandragiri against Sand mafia; 26 sand boat seized.