25 വര്‍ഷം മുമ്പ് മൂടിയ കിണറിലെ മണ്ണ് നിറഞ്ഞ് തൊട്ടടുത്ത കിണര്‍ മൂടി
Aug 27, 2012, 16:38 IST
കാസര്‍കോട്: 25 വര്‍ഷം മുമ്പ് മൂടിയ കിണറിലെ മണ്ണ് അടിയിലൂടെ നിറഞ്ഞുവന്ന് തൊട്ടടുത്ത കിണര്‍ മൂടി. ചെറിയ ആലംപാടിയിലെ സറീന മന്‍സിലില്‍ മൊയ്തീന് കുഞ്ഞിയുടെ വീട്ടിലെ കിണറാണ് മണ്ണ് വന്ന് നിറഞ്ഞ് ഉപയോഗശ്യൂന്യമായത്. ഇപ്പോള്‍ മണ്ണ് വന്ന് മൂടിയ കിണര്‍ 25 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. ഇതിനുമുമ്പ് നിലവിലുണ്ടായിരുന്ന കിണര്‍ തൊട്ടടുത്ത് തന്നെ പുതിയ കിണര്‍ നിര്‍മിക്കുമ്പോള്‍ മൂടുകയായിരുന്നു.
പുതിയ കിണറില്നിന്നുമെടുത്ത മണ്ണ് ഉപയോഗിച്ചാണ് പഴയ കിണര്‍ മൂടിയത്. ഈ കിണറിന്റെ ഭാഗത്ത് ഇപ്പോള്‍ ചെറിയ കുഴി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വെള്ളംകോരാന്‍ പോയപ്പോഴാണ് കിണര്‍ മൂടയിതായി വീട്ടുകാര്‍ കണ്ടത്. 25 വര്‍ഷമായി ഈ കിണറില്‍ നിന്നാണ് വെള്ളം എടുത്തുകൊണ്ടിരുന്നത്. കിണറിന് 30 അടി താഴ്ചയുണ്ട്. പെട്ടന്ന് എങ്ങനെയാണ് തൊട്ടടുത്ത മൂടിയ കിണറിലെ മണ്ണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറില്‍ വന്ന് നിറഞ്ഞതെന്ന് ചോദിച്ച് അത്ഭുതപ്പെടുകയാണ് വീട്ടുകാരും നാട്ടുകാരും.
Keywords: Kasargod, Moideen Kunhi, Alampady, Malayalam News, Well