കാഞ്ഞങ്ങാട്ടെ പട്ടാളവേഷം: കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത്
Sep 21, 2012, 23:23 IST
കാഞ്ഞങ്ങാട്: ഈവര്‍ഷം ഫെബ്രുവരിയില്‍ നബിദിന റാലിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നടന്ന റൂട്ട് മാര്‍ചില്‍ പട്ടാളവേഷം ഉപയോഗിച്ചതിന്റെ പേരില്‍ പോലീസ് ചാര്‍ജ്ചെയ്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി ആഭ്യന്തരമന്ത്രിക്ക് തുറന്നകത്തയച്ചു.
കഴിഞ്ഞദിവസം മദ്യവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പട്ടാളവേഷം ധരിച്ച് നടത്തിയ മാര്‍ചിനെതിരെ പോലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് സമാന സംഭവത്തില്‍ കാഞ്ഞങ്ങാട്ടെടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹമീദ് ഹാജി കത്തെഴുതിയത്. നേരത്തെ വിവിധ സമയങ്ങളില്‍ ഇതേ ആവശ്യം ഉന്നയിച്ച് ഹമീദ് ഹാജിയും മറ്റു ലീഗ് നേതാക്കളും സര്‍ക്കാറിന് സമര്‍പിച്ച ഹര്‍ജികളെല്ലാം പരിഗണിക്കാത്ത കാര്യവും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ
ബഹു: കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി അയക്കുന്ന തുറന്ന കത്ത്.
സര്,
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന നബിദിനാഘോഷയാത്രയില് പട്ടാള യൂണിഫോം ധരിച്ച് മാര്ച് നടത്തിയതിന്റെ പേരില്‍ നൂറോളം യുവാക്കള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാനടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകന്മാര്‍ അങ്ങയെ കാസര്‍കോട് വെച്ചും, തിരുവനന്തപുരത്ത് വെച്ചും നേരില്‍കണ്ട് അപേക്ഷിച്ചിട്ടും, പല സംഘടനകളും പ്രമേയം മുഖേന ഗവണ്മെന്റിനോടാവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂലമായ തീരുമാനം അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റുചെയ്തു ദിവസങ്ങളോളം ജയിലിലടക്കുകയും പലരുടെയും വീടുകളില്‍ അര്‍ധരാത്രിയില്‍ പോലീസ് പരിശോധന നടത്തി യൂണിഫോം പിടിച്ചെടുക്കുകയുമുണ്ടായി. എന്നാല്‍ കോട്ടയത്ത് പട്ടാള യൂണിഫോം ധരിച്ച് മാര്ച് ചെയ്തവര്‍ക്ക് പോലീസ് അകമ്പടി സേവിക്കുകയാണ് ഉണ്ടായത്.
കാഞ്ഞങ്ങാട് പട്ടാളയൂണിഫോം മാത്രമാണ് അനുകരിച്ചതെങ്കില്‍ കോട്ടയത്ത് യൂണിഫോമിനോടൊപ്പം പട്ടാള ഹെലികോപ്ടറും മാര്‍ചില്‍ അണിനിരന്നു. കാഞ്ഞങ്ങാട് പ്രാദേശിക മഹല്ല് ജമാഅത്ത് കമ്മിറ്റികളാണ് റാലി സംഘടിപ്പിച്ചതെങ്കില്‍ കോട്ടയത്ത് കേരള കാത്തലിക് ബിഷപ് കൗണ്‍സിലാണ് മാര്ച് സംഘടിപ്പിച്ചതെന്ന വ്യത്യാസം മാത്രമേയുള്ളു. കോട്ടയത്ത് പട്ടാള വേഷം ധരിച്ച് മാര്ച് നടത്തുന്നത് കുറ്റകരമല്ലെങ്കില്‍ ഏഴ് മാസം മുമ്പ് ഇതേ വേഷം ധരിച്ച് കാഞ്ഞങ്ങാട് മാര്ച് നടത്തിയത് മാത്രം എങ്ങിനെ കുറ്റകരമാകും.? ടി.പി. ചന്ദ്രശേഖരന് വധക്കേസിലും, തളിപ്പറമ്പിലെ ശുക്കൂര്‍ വധക്കേസിലും, അങ്ങെടുത്ത ധീരമായ നിലപാടിലൂടെ അങ്ങ് നീതിക്കും, ന്യായത്തിനും വേണ്ടി നിലകൊള്ളുന്ന കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച അങ്ങയോട് ഒരു അപേക്ഷ മാത്രമേ ഉള്ളു. കോട്ടയത്തെ കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന് ലഭിച്ച നീതി കാഞ്ഞങ്ങാട്ടെ മുസ്ലിം മഹല്ല് ജമാഅത്തുകള്‍ക്കും ലഭ്യമാക്കാന്‍ അങ്ങ് അടിയന്തിരമായും ഇടപെടണമെന്നാണ്.
കാലതാമസം കൂടാതെ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
ബഹുമാനപൂരസരം
എ. ഹമീദ് ഹാജി

Keywords: Kasaragod, Muslim-league, Minister Thiruvanchoor Radhakrishnan, Kerala, Police, Case, Military, Kanhangad