നഗരത്തിലെ പള്ളിയില്‍ നിന്ന് പാദരക്ഷകള്‍ മോഷണം പോവുന്നത് പതിവായി; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ കുടുങ്ങി
May 25, 2018, 09:29 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2018) നഗരത്തിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന വിശ്വാസികളുടെ പാദരക്ഷകള്‍ മോഷണം പോവുന്നത് പതിവാകുന്നു. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുബാറക് മസ്ജിദില്‍ നിന്നാണ് വിശ്വാസികളുടെ വില കൂടിയ പാദരക്ഷകള്‍ മോഷണം പോവുന്നത്. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ പള്ളിയിലെ പുറത്താണ് പാദരക്ഷകള്‍ സൂക്ഷിക്കുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് മോഷണം പോയത് ശ്രദ്ധയില്‍ പെടുന്നത്.
നിരവധി വിശ്വാസികളുടെ പാദരക്ഷകളാണ് ഇവിടെ നിന്ന് മോഷാണം പോവുന്നത്. മൂന്നു മാസം മുമ്പ് ഇതേ പളളിയിലെ ഖത്തീബിന്റെ വില കൂടിയ പാദരക്ഷയാണ് മോഷണം പോയത്. മോഷ്ടാക്കള്‍ ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നതും പതിവായിട്ടുണ്ട്. മഴക്കാലത്ത് കുടകളും മോഷണം പോവുന്നുണ്ട്. മോഷണം വര്‍ദ്ധിച്ചതോടെ പള്ളിയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു.
വ്യാഴാഴ്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഷൂ മോഷണം പോയി. സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ ഒരു യുവാവ് യാതൊരു കൂസലുമില്ലാതെ ഷൂ മോഷ്ടിക്കുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Masjid, Robbery, Footwear robbed from Masjid; accused trapped in CCTV.