city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം, ബി ജെ പിയെ എതിര്‍ക്കുന്നതായി നടിക്കുന്നത് വോട്ടു കിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കാസര്‍കോട്: (www.kasargodvartha.com 11.04.2016) സി പി എം, ബി ജെ പി യെ എതിര്‍ക്കുന്നതായി നടിക്കുന്നത് വോട്ടു കിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. അതിന്റെ ഏറ്റവും വലിയ തെളിവാണ്, ബീഹാര്‍ തിരഞ്ഞെടുപ്പ്. മതേതരത്വത്തിന് ഭീഷണിയായ ബി ജെ പി ക്കെതിരെ മതേതര കക്ഷികള്‍ ഒരുമിച്ചു കൂട്ടായ്മയുണ്ടാക്കിയപ്പോള്‍ സി പി എം അവിടെ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

മത്സരിച്ച സീറ്റുകളിലൊന്നും കെട്ടിവച്ച കാശുപോലും സി പി എമ്മിന് ലഭിച്ചില്ലെങ്കിലും മതേതര വോട്ടുകള്‍ ചെറുതായെങ്കിലും ഭിന്നിക്കാന്‍ അത് ഇടയാക്കി. യു ഡി എഫ് സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് ഉത്തമ ബോധ്യമുള്ളതാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരിനെയും ഈ സര്‍ക്കാറിനെയും ഒരു താരതമ്യം ചെയ്താല്‍ മാത്രം പ്രബുദ്ധരായ വോട്ടര്‍മാര്‍ യു ഡി എഫിന് അനുകൂലമായി വിധിയെഴുതും. സി പി എം അക്രമത്തിനും ബി ജെ പി അസഹിഷ്ണുതയ്ക്കും വേണ്ടി നിലകൊള്ളുമ്പോള്‍ വികസനമാണ് യു ഡി എഫ് ലക്ഷ്യം- അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യമുന്നണി ഉദുമ നിയോജക മണ്ഡലം തിരഞ്ഞടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് മണ്ഡലം കണ്‍വീനര്‍ എം എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍, യു ഡി എഫ് നേതാക്കളായ പെരിയ ബാലകൃഷ്ണന്‍, എം സി ഖമറുദ്ദീന്‍, സജി സെബാസ്റ്റ്യന്‍, കെ ഇ എ ബക്കര്‍, കാപ്പില്‍ പാഷ, ഹക്കീം കുന്നില്‍, രാജേന്ദ്രന്‍, ഹരീഷ് പി നായര്‍, എം സി പ്രഭാകരന്‍, കടവങ്ങാനം കുഞ്ഞിക്കേളുനായര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, അഡ്വ എ ഗോവിന്ദന്‍ നായര്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, ഗീത കൃഷ്ണന്‍, പി വി സുരേഷ്, അഡ്വ വിനോദ് കുമാര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ എ മുഹമ്മദ് അലി, ടി ഡി കബീര്‍, കെ മൊയ്തീന്‍ കുട്ടി ഹാജി, എം ഹസൈനാര്‍, പാദൂര്‍ കുഞ്ഞാമു, ബി പി പ്രദീപ് കുമാര്‍ സംബന്ധിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും ഒരുപോലെ പരാജയപ്പെടുന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നതെന്ന് കാസര്‍കോട് മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പിയുടെ വര്‍ഗീയതയും അസഹിഷ്ണുതയും സി പി എമ്മിന്റെ അക്രമരാഷ്ട്രീയവും കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ഇതിനെതിരേയുള്ള വിധിയെഴുത്തായിരിക്കും കേരളത്തില്‍ സംഭവിക്കുക. രാജ്യം ഉറ്റുനോക്കുന്ന ഒരുതെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്.

സംസ്ഥാനത്ത് തുല്യതയില്ലാത്ത വികസനത്തിന് നേതൃത്വം നല്‍കുകയും കാലങ്ങളോളം സ്വപ്‌നമായി കൊണ്ട് നടന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നത് ജനാഭിലാഷമാണ്. പിന്നോക്ക ജില്ലാ എന്ന പരിഗണന വെച്ച് കാസര്‍കോടിന് പ്രത്യേക പക്കേജ് നടപ്പിലാക്കി കോടികളുടെ വികസനമാണ് തന്റെ സര്‍ക്കാര്‍ അനുവദിച്ചത്. കാസര്‍കോടിന്റെ സമഗ്ര പുരോഗതിക്ക് നിദാനമാകുന്നതാണ് ഈ പക്കേജ്. സൗമ്യമായ ഇടപെടലിലൂടെ വികസനങ്ങള്‍ നേടി എടുക്കുന്നതില്‍ സമര്‍തഥ കാട്ടിയ ജനപ്രതിനിധിയാണ് എന്‍ എ നെല്ലിക്കുന്നെന്നും പി ബി യും നെല്ലിക്കുന്നും നിയമസഭയിലെ ലവ കുശന്മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിറ്റാരിക്കാലില്‍ നടന്ന യു ഡി എഫ് കണ്‍വെന്‍ഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സി പി എം, ബി ജെ പിയെ എതിര്‍ക്കുന്നതായി നടിക്കുന്നത് വോട്ടു കിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


Keywords : Oommen Chandy, Minister, Inauguration, UDF, Convention, Kasaragod, Udma, N.A.Nellikunnu, P.B. Abdul Razak, Election 2016.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia