city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോ­സള്‍­ഫാന്‍ പീ­ഡി­ത­മു­ന്ന­ണി­ക്കാ­രെ മു­ഖ്യ­മ­ന്ത്രിയും മ­ന്ത്രി­മാരും തി­രിഞ്ഞു­നോ­ക്കി­യില്ല

എന്‍ഡോ­സള്‍­ഫാന്‍ പീ­ഡി­ത­മു­ന്ന­ണി­ക്കാ­രെ മു­ഖ്യ­മ­ന്ത്രിയും മ­ന്ത്രി­മാരും തി­രിഞ്ഞു­നോ­ക്കി­യില്ല
കാ­സര്‍­കോ­ട്: കാസര്‍­കോ­ട് ക­ല­ക്ട്രേ­റ്റി­ന് സ­മീ­പം ര­ണ്ടു­മാ­സ­ത്തി­ലേ­റെ­യാ­യി നി­രാഹാ­ര സ­മ­ര­ത്തി­ലേര്‍­പ്പെ­ട്ടി­രി­ക്കു­ന്ന എന്‍­ഡോ­സള്‍­ഫാന്‍ പീ­ഡി­ത­മു­ന്ന­ണി­ക്കാ­രെ മു­ഖ്യ­മ­ന്ത്രി­യോ മ­ന്ത്രിമാരോ തി­രിഞ്ഞു­നോ­ക്കാ­തെ പോയ­ത് വ്യാ­പ­കമാ­യ പ്ര­തി­ഷേ­ധ­മു­യര്‍ന്നു.

എന്‍­ഡോ­സള്‍­ഫാന്‍ രോ­ഗി­ക­ളു­ടെ പു­ന­ര­ധി­വാ­സം കാ­ര്യ­ക്ഷ­മ­മാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് എന്‍­ഡോ­സള്‍­ഫാന്‍ പീ­ഡി­ത­മുന്ന­ണി ദി­വ­സ­ങ്ങ­ളാ­യി ക­ല­ക്ട്രേ­റ്റി­നു മു­ന്നില്‍ നി­രാ­ഹാ­ര­സ­മ­ര­ത്തി­ലേര്‍­പ്പെ­ട്ടി­രി­ക്കു­ന്നത്. മു­ഖ്യ­മ­ന്ത്രിയും മ­ന്ത്രി­മാരും ത­ങ്ങ­ളു­ടെ സ­മ­ര­പ­ന്തല്‍ സ­ന്ദര്‍­ശി­ച്ച് സമ­രം അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നു­ള്ള അ­ഭ്യര്‍­ത്ഥ­ന ന­ട­ത്തു­മെ­ന്നാ­ണ് ഇ­വര്‍ പ്ര­തീ­ക്ഷി­ച്ചത്. എ­ന്നാല്‍ സ്റ്റേ­റ്റ് കാ­റില്‍ ചീ­റി പാ­ഞ്ഞ മു­ഖ്യ­മ­ന്ത്രിയും മ­ന്ത്രി­മാരാ­യ എം.കെ മു­നീ­റും, കെ. പി മോ­ഹ­നനും സ­മ­ര­ക്കാ­രെ അ­വ­ഗ­ണി­ച്ചാ­ണ് ക­ട­ന്നു­പോ­യത്. മു­ഖ്യ­മ­ന്ത്രിയും മ­ന്ത്രി­മാരും എ­ത്തു­ന്ന വി­വ­ര­മ­റി­ഞ്ഞ് ക­റു­ത്ത തു­ണി കൊണ്ട് വാ­യ മൂ­ടി­ക്കെ­ട്ടി­യാ­ണ് സ­മ­ര­ക്കാര്‍ നി­രാ­ഹ­ത്തി­ലേര്‍­പ്പെ­ട്ട­ത്.

സ്­ത്രീ­കളും കു­ട്ടി­ക­ള­ട­ക്ക­മു­ള്ള­വര്‍ ദി­വ­സ­ങ്ങ­ളാ­യി അ­ധി­കാ­രി­ക­ളില്‍ നി­ന്ന് നീ­തി പ്ര­തീ­ക്ഷി­ച്ച് ക­ഴി­യു­ക­യാ­യി­രുന്നു. നേര­ത്തേ സ­മ­ര­ക്കാ­രു­ടെ ആ­വ­ശ്യ­ങ്ങള്‍ ചര്‍­ച്ച ചെ­യ്യാന്‍ നേ­താക്ക­ളെ തി­രു­വ­ന്ത­പു­ര­ത്തേ­ക്ക് വി­ളി­പ്പി­ച്ചി­രു­ന്നു­വെ­ങ്കിലും പെ­ട്ടെ­ന്ന് പോ­കാന്‍ ആ­വ­ശ്യ­പ്പെ­ട്ട­തി­നാല്‍ തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്താന്‍ ഇ­വര്‍­ക്ക് ക­ഴി­ഞ്ഞി­രു­ന്നില്ല. പി­ന്നീ­ട് ക­ല­ക്ട്ര­റെ സ­മ­ര­ക്കാ­രു­മാ­യി ചര്‍­ച്ച ചെ­യ്യാന്‍ നി­യോ­ഗി­ച്ചി­രു­ന്നു­വെ­ങ്കിലും ഇ­നിയും ചര്‍­ച്ച ന­ട­ന്നി­ട്ടില്ല. മു­ഖ്യ­മ­ന്ത്രി­യു­ടെ പ­രി­പാ­ടി­ക്ക് തൊ­ട്ട­ടു­ത്താ­ണ് പീ­ഡി­ത­മു­ന്ന­ണി പ്ര­വര്‍­ത്ത­കര്‍ നി­രാ­ഹ­ാരമി­രി­ക്കു­ന്നത്.

Keywords: Kasaragod, Endosulfan-victim, Strike, Oommen Chandy   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia