സ്‌നേഹ സാന്ത്വനം, ആശ്വാസകിരണം, ഇ-ഗവണേന്‍സ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും
Jul 19, 2012, 16:55 IST
കാസര്‍കോട്: പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ്, കേരളാ സാമൂഹ്യസുരക്ഷാമിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌നേഹസാന്ത്വനം ഇ-പെയ്‌മെന്റ് ആശ്വാസ കിരണം ധനസഹായ വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് പരിപാടികളുടെ ഉദ്ഘാടനം ജൂലൈ 21ന് രാവിലെ 11 മണിക്ക് നായന്മാര്‍മൂല തന്‍ബീഹൂല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിക്കും, കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ആശ്വാസ കിരണം ധനസഹായ വിതരണം ചെയ്യും, പി.കരുണാകരന്‍ എം പി, എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
സാംഖ്യാ ഡബിള്‍ എന്‍ട്രി ജില്ലാതല പ്രഖ്യാപനം
കാസര്‍കോട്: ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും വരവ്-ചെലവ് അടക്കം എല്ലാ കണക്കുകളുടം കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് അതാത് ദിവസത്തെ കണക്കുകള്‍ അതാത് ദിവസം തന്നെ ശേഖരിക്കാന്‍ പറ്റുന്ന രീതിയിലുള്ള സംവിധാനമായ സാംഖ്യാ ഡബിള്‍ എന്‍ട്രി സിസ്റ്റം പ്രഖ്യാപനം ജൂലൈ 21ന് രാവിലെ 8.30ന് കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ ദുരിതാശ്വാസ നിധി വിതരണം ചെയ്യും, എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, സംസ്ഥാന പര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ എസ്.ദിവാകരന്‍ പിള്ള, ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ ഡയറക്ടര്‍ എം.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: Oommen Chandy, Kasaragod