city-gold-ad-for-blogger

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂവെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ്മ

കാസര്‍കോട്: (www.kasargodvartha.com 30.03.2020) അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂ എന്ന് സ്പെഷ്യല്‍ ഓഫീസറായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ അറിയിച്ചു. ഒന്നിലധികം ആളുകള്‍ ഒരു കുടുംബത്തില്‍ നിന്ന് സാധനം വാങ്ങാന്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.
അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂവെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ്മ

ഓട്ടോയില്‍ ഒരാള്‍ക്കും കാറില്‍ രണ്ട് ആളുകള്‍ക്കും മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഐജി വിജയ് സാഖറെ  അിറയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സഞ്ചരിക്കാം

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായതിനാല്‍ ചൊവ്വാഴ്ച ബാങ്ക്, ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് വൈകിയും ജോലി ചെയ്യേണ്ടി വരും. അതിനാല്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സഞ്ചരിക്കാന്‍  പോലീസ് അനുമതി ലഭിക്കും.


Keywords: Kasaragod, Kerala, News, Family, Auto-rickshaw, Car, Police, Bank, Traveling, Only one from a family to allow buy groceries

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia