city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തെ വീര്‍പ്പുമുട്ടില്‍ നിന്നും കരകയറ്റാന്‍ ട്രാഫിക് പോലീസിന് അയിത്തം! 40 ഓളം പോലീസുകാര്‍ ട്രാഫിക് സ്റ്റേഷനിലുണ്ടായിട്ടും നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നത് ഹോംഗാര്‍ഡുകള്‍ മാത്രം

കാസര്‍കോട്: (www.kasargodvartha.com 19.10.2018) പ്രിന്‍സിപ്പല്‍ എസ്.ഐ, എസ് ഐ, രണ്ട് എ എസ് ഐമാര്‍ അടക്കം 40 ഓളം പോലീസുകാര്‍ ട്രാഫിക് സ്റ്റേഷനിലുണ്ടായിട്ടും കാസര്‍കോട് നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നത് ഹോംഗാര്‍ഡുകള്‍ മാത്രം. കാസര്‍കോട് ട്രാഫിക്ക് നിയന്ത്രിക്കാന്‍ ഒരു സി.ഐയ്ക്കും ചുമതലയുണ്ട്. നഗരത്തിന് പുറമേ ഏറ്റവും കൂടുതല്‍ വാഹന കുരുക്കുകള്‍ ഉള്ളത് വിദ്യാനഗര്‍ ബി.സി റോഡിലാണ്. ഇവിടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കലക്ടറേറ്റ് സമുച്ചയവും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ നിരവധി രാഷ്ടീയ പാര്‍ട്ടികളുടെ ധര്‍ണയും സമരങ്ങളും ദിവസേന ഇവിടെ നടക്കുന്നുണ്ട്. ഏറ്റവും തിരക്ക് പിടിച്ച രാവിലെയും വൈകിട്ടും ട്രാഫിക് നിയന്ത്രിക്കാന്‍ ട്രാഫിക്ക് പോലീസുകാരെ പലപ്പോഴും കാണാറില്ല.
കാസര്‍കോട് നഗരത്തെ വീര്‍പ്പുമുട്ടില്‍ നിന്നും കരകയറ്റാന്‍ ട്രാഫിക് പോലീസിന് അയിത്തം! 40 ഓളം പോലീസുകാര്‍ ട്രാഫിക് സ്റ്റേഷനിലുണ്ടായിട്ടും നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നത് ഹോംഗാര്‍ഡുകള്‍ മാത്രം

പൊതുയോഗസ്ഥലങ്ങളില്‍ ഒരു ജീപ്പില്‍ എസ്.ഐ. അടക്കം നാല് പോലീസുകാര്‍ എത്തുന്ന കാഴ്ചയാണ് പലപ്പോഴും ഉള്ളത്. പരിപാടി കഴിഞ്ഞാല്‍ ഇവര്‍ സ്ഥലം വിടും. ഇരുചക്രവാഹനങ്ങളെ പരിശോധിക്കാന്‍ മാത്രമാണ് ട്രാഫിക്ക് പോലീസ് ഉത്സാഹം കാണിക്കുന്നതെന്നാണ് ആക്ഷേപം. ഏകദേശം 25 ലധികം ഹോം ഗാര്‍ഡുകളാണ് ഉള്ളത്. രാവിലെ എട്ട് മണിയോടെ എത്തുന്ന ഇവര്‍ പൊരിവെയിലിലും മഴ നനഞ്ഞുമാണ് ട്രാഫിക്ക് നിയന്ത്രിക്കുന്നത്. വൈകിട്ട് ഏഴ് മണിയോടെ ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങും. പിന്നെ ട്രാഫിക്ക് നിയന്ത്രിക്കാന്‍ ആരും ഇല്ലെന്ന അവസ്ഥയിലാണ്.

പഴയ ബസ് സ്റ്റാന്‍ഡില്‍ വല്ലപ്പോഴും ട്രാഫിക്കിന്റെ ജീപ്പ് കാണാം. ഏറെ തിരക്കേറിയ സ്ഥലത്ത് റോഡ് കയ്യേറിയുള്ള കച്ചവടം കാരണം യാത്രക്കാര്‍ക്ക് പലപ്പോഴും റോഡിലൂടെ നടക്കേണ്ടി വരുന്നു. ഇത് വലിയ അപകടത്തിനിടയാക്കുന്നു. തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇവര്‍ക്ക് സമയമില്ല. പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകളെ നിയന്ത്രിക്കാനും പോലീസില്ല. ഇതിനകത്ത് പോലീസ് ഔട്ട് പോസ്റ്റുണ്ടെങ്കിലും വലിയ പ്രയോജനമില്ല. നേരത്തെ വാഹനാപകടങ്ങള്‍ നടന്നാല്‍ ട്രാഫിക്ക് പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് കൈകാര്യം ചെയ്തിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇപ്പോള്‍ അതാത് പോലീസ് സ്റ്റേഷനുകളിലേക്കാണ് കേസ് കൈമാറുന്നത്. ചെറിയ അപകടങ്ങള്‍ നടന്നാല്‍ പോലും ട്രാഫിക്ക് പോലീസിന് കൈകാര്യം ചെയ്യേണ്ടി വരുന്നില്ല. ഇത് കാരണം ദിവസേന കേസുകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന പോലീസ് സ്റ്റേഷനുകളില്‍ വാഹന അപകട കേസുകളും നോക്കേണ്ടി വരുന്നു.

താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് ഐലന്റില്‍ സിഗ്‌നല്‍ സ്ഥാപിച്ചതോടെ നേരത്തെ വാഹനങ്ങളെ നിയന്ത്രിച്ചിരുന്ന ട്രാഫിക്ക് പോലീസിന് ഇപ്പോള്‍ കാര്യമായ ജോലി ഇല്ലാതെയായി. വാഹനങ്ങള്‍ പെരുകിയതോടെ നഗരത്തിലെ ട്രാഫിക്ക് സംവിധാനം കുത്തഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം നിയന്ത്രിക്കേണ്ട ട്രാഫിക്ക് പോലീസുകാരാകട്ടെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വാഹനയാത്രക്കാരും വ്യാപാരികളും നാട്ടുകാരും പരാതിപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Traffic-block, Police, Home-guard, News, Traffic Police, Only home guards for control Traffic

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia