പിഞ്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം ഉപയോഗിക്കണം, മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ച് കിലോ റേഷന്‍ വിതരണം, വിതരണം മാന്വല്‍ രീതിയില്‍
Aug 12, 2019, 12:36 IST
കാസര്‍കോട്:(www.kasargodvartha.com 12/08/2019) ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി പോകുന്നവര്‍ പിഞ്ചുകുട്ടികളെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ച് കിലോ റേഷന്‍ വിതരണം ചെയ്യുമെന്നും റേഷ്ന്‍ വിതരണം മാന്വല്‍ രീതിയില്‍ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
മാന്വല്‍ രീതിയില്‍ റേഷന്‍ വിതരണം നടത്തും
വൈദ്യൂതി തടസ്സപ്പെട്ടതിനാല്‍ ഇപോസ് സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വിതരണം നിലച്ച റേഷന്‍ കടകളില്‍ മാന്വല്‍ രീതിയില്‍ റേഷന്‍ വിതരണം നടത്തും. അര്‍ഹരായ ഗുഭോക്താക്കള്‍ക്ക് റേഷന്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി.
മത്സ്യത്തൊഴിലാളികള്‍ക്ക് 5 കിലോ സൗജന്യ റേഷന്‍
മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കാര്‍ഡിന് അഞ്ച് കിലോ സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് അടയന്തിര നടപടി സ്വീകരിക്കും.ഇത് സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ഫിഷറീസ് ഡൈപ്യൂട്ടി ഡയരക്ര്ക്കും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി. സൗജന്യ റേഷന്‍ വിതരണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കണം.ഫിഷറീസ് വകുപ്പിന്റെ പട്ടികയനുസരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നത്
കൃഷി നാശം : ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം
കൃഷി നാശം സംബന്ധിച്ച് റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി. കടലാക്രമണമുണ്ടായ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും കാര്‍ഷികവിളകളുടെ നാശനഷ്ടം കണക്കാക്കുന്നതില്‍ ഊര്‍ജ്ജിത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശുചീകരണം ഏകോപന ചുമതല സെക്രട്ടറിമാര്‍ക്ക്
മഴക്കെടുതിമായി ബന്ധപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ബന്ധപ്പെട്ട നഗരസഭാ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ആയിരിക്കും. ശുചീകരണ സാമഗ്രികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ കളക്ഷന്‍ കേന്ദ്രത്തില്‍ നിന്നോ,പടന്നക്കാട് കാര്‍ഷിക കോളേജിലെ കളക്ഷന്‍ കേന്ദ്രത്തില്‍ നിന്നോ കൈപ്പറ്റാം.എന്നിട്ടും ശുചീകരണ സാമഗ്രികള്‍ തികയുന്നില്ലെങ്കില്‍ മുന്‍സിപ്പല്‍, പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്ന് ജില്ലാ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Fishermen, Collector, Flood relief, Ration distribution, Only boiling water should be used to bathe the little ones